Chapter Title : കുരുവികൾ 2 [Daisy]
കാര്യങ്ങൾ എന്നെക്കാളും നന്നായിട്ട് മോൾക്ക് അല്ലേ അറിയാവുന്നത്.. പിന്നേ എന്താ ഇങ്ങനെ ഒരു ചോദ്യം.
ഹിമ യ്ക്ക് ഉത്തരം ഉണ്ടായില്ല.. ശേഷം :അപ്പോൾ രേഷ്മ യും മീര യും..
പ്യൂൺ :രേഷ്മ മേഡം ഇന്ന് ഉച്ച വരെ ലീവ് ആണ്, കൂട്ടുകാരിയുടെ കല്യാണം. മീര മോളേ മേഡം ഏതോ ക്ലയന്റിനെ കാണാൻ പറഞ്ഞു വിട്ടു. അങ്ങനെ ഒരു പതിവ് മേഡത്തിന് ഇല്ലാത്തത് ആണ്.. എന്തോ ആവോ.. പ്യൂൺ തിരിഞ്ഞു നടന്നു..
ഹിമയ്ക്ക് എന്തോ വെപ്രാളം ഉള്ളിൽ നിറഞ്ഞു.. ഇനി മേടത്തിന്റെ ഉദ്ദേശം ആരോട് എങ്കിലും പറഞ്ഞില്ല എങ്കിൽ ഞാൻ കുറ്റക്കാരി ആകും. ഹിമ വേഗം ഫോൺ എടുത്തു രേഷ്മയെ വിളിച്ചു.
രേഷ്മ :ഹലോ ഹിമ, എന്താടാ, ഞാൻ കൂട്ടുകാരിയുടെ കല്യാണത്തിന് നിൽക്കുവാ,
ഹിമ :എനിക്ക് നിന്നോട് അത്യാവശ്യം ആയി ഒരു കാര്യം പറയാൻ ഉണ്ട്..
രേഷ്മ :എന്താ,
ഹിമ :അത് നേരിട്ട് പറയാം,
രേഷ്മ :ഞാൻ ഒരു 1:15 ഓടെ ഓഫീസിൽ എത്തും..
ഹിമ :ഓഫീസ് ശരിയാവില്ല, നമുക്ക് പുറത്ത് വെച്ചു കാണാം..
രേഷ്മ :എന്താടാ കാര്യം, എന്തെങ്കിലും പ്രശ്നം ഉണ്ടോ
ഹിമ :ഒക്കെ പറയാം ഞാൻ ഒരു 20 മിനിറ്റ് കഴിഞ്ഞു നമ്മുടെ പോസ്റ്റ് ഓഫീസിന്റെ മുൻപിൽ കാണും.. നീ വരണം.. വന്നേ പറ്റു.. Very urgent..
രേഷ്മ :ശരി, ഞാൻ വരാം
ഹിമ ഫോൺ വെച്ചു..
എന്തോ വലിയ കാര്യം ഉണ്ട്.. രേഷ്മ മനസിൽ ഉറപ്പിച്ചു.. കല്യാണം കഴിഞ്ഞു സദ്യ കഴിച്ചു വേഗം രേഷ്മ ഹിമയുടെ അടുത്തേക്ക് ചെന്നു..
രേഷ്മ ഹിമയുടെ അടുത്തേക്ക് എത്തി
💬 Comments
View all comments