Chapter Title : കുടമ്പുളിക്കു സ്തുതി 2 [Aparan]
ജീൻസും ടീഷർട്ടും എടുത്തിട്ടു.
" എടാ രണ്ടു ദിവസത്തേക്കുള്ള ഡ്രസ്സൊക്കെയെടുത്തോ "
ചേച്ചി വിളിച്ചു പറഞ്ഞു.
രണ്ടു ജോടി ഡ്രസ്സും രണ്ടു ലുങ്കിയുമെടുത്തു ചേച്ചിയുടെ കയ്യിൽ കൊടുത്തു. ചേച്ചി അവരുടെ ഡ്രസ്സൊക്കെ ഒരു വലിയ ട്രാവലിംഗ്ബാഗിലാക്കിയിട്ടുണ്ട്. അതിന്റെ കൂടെ ഇതും വച്ചു.
ഇപ്പോഴാ ഒരു കാറില്ലാത്തതിന്റെ വിഷമം മനസ്സിലാക്കുന്നത്. കാര്യം പണ്ട് അപ്പനുണ്ടാരുന്നപ്പോ ഒരു അംബാസിഡർ ഒണ്ടാരുന്നതാ. അപ്പൻ തന്നേ അതു ഓടിച്ചു ചടാക്കാക്കി. പുള്ളി ആശുപത്രി കേറാൻ തുടങ്ങിയതോടെ അതു വിറ്റു. പിന്നെ ഒരെണ്ണം മേടിക്കാൻ അമ്മ സമ്മതിച്ചിട്ടില്ല.
പുറത്തു കാറിന്റെ ശബ്ദം...
*** നേരേ സെന്റ്.മേരീസ് ആശുപത്രിയിലേക്കാണ് ചെന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ഹോസ്പിറ്റൽ. കന്യാസ്ത്രീകളാണ് നടത്തിപ്പുകാർ. പക്ഷേ ബില്ലു കാണുമ്പം കശാപ്പുകാരാണെന്നു തോന്നും...
ഐസിയൂവിന്റെ അടുത്തു ചെന്നപ്പം ദേണ്ടെ ജാൻസിച്ചേച്ചി...
ഷീലച്ചേച്ചിയുടെ മൂത്ത നാത്തൂനാണ് ജാൻസി. തിരുവന്തപുരത്തേക്കാ കെട്ടിച്ചയച്ചിരിക്കുന്നത്. ഭർത്താവ് ഗൾഫിലാ.
കൂടെ ചേച്ചിയുടെ മകൻ സജിയുമുണ്ട്. സജി ഡിഗ്രി ഫസ്റ്റ് ഇയർ ആണ്.
" ജാൻസി മോളെങ്ങനെ വന്നെടീ " സൂസമ്മ ചോദിച്ചു.
" ഞങ്ങളു വെറുതേ വന്നതാ ആന്റീ. വീട്ടിലു വന്നപ്പഴാ അമ്മച്ചിക്കു പറ്റിയത് അറിഞ്ഞത്. പിന്നെ നേരേ ഇങ്ങോട്ടു പോന്നു "
" ഇപ്പം എങ്ങനുണ്ട് "
" സ്കാനിംഗിനു കൊണ്ടു പോയേക്കുവാ ആന്റീ. അതു കഴിഞ്ഞിട്ടു പറയാമെന്നാ ഡോക്ടറു പറഞ്ഞത് "
രണ്ടു മണിക്കൂർ കഴിഞ്ഞു ഡോക്ടറെ കാണാൻ.
" പേടിക്കാനൊന്നുമില്ല. എങ്കിലും രണ്ടു ദിവസം ഐസിയൂവിൽത്തന്നെ കിടക്കട്ടെ. ഇന്റേണൽ ബ്ലീഡിംഗ് ഉണ്ടാകാൻ സാദ്ധ്യതയുണ്ട് " ഡോക്ടർ പറഞ്ഞു.
രണ്ടു പേർക്ക് അകത്തു കയറി അമ്മച്ചിയെ കാണാൻ അനുവാദം
💬 Comments
View all comments