0%

Chapter Title : കുടമ്പുളിക്കു സ്തുതി 2 [Aparan]

Author : aparan Read All Parts 2.8K

കിട്ടി. ഷീലേച്ചിയും ജാൻസിച്ചേച്ചിയും അകത്തു കയറി.

" അമ്മച്ചിക്ക് ഒരു കൊഴപ്പോം ഒളളതായിട്ടു തോന്നുന്നില്ലല്ലോ ചേച്ചീ "

തിരിച്ചിറങ്ങി വന്ന ഷീല പറഞ്ഞു.

" നേരാ നാത്തൂനേ. ആ ഡോക്ടറു നമ്മളെ പേടിപ്പിക്കാൻ പറയുന്നതാന്നാ തോന്നുന്നേ " ജാൻസിയും അതു ശരി വച്ചു.

" ഒരു കാര്യം ചെയ്താലോടാ ഷിബുമോനേ " ഷീലേച്ചി അമ്മയുടേയും അനുമോൾടേയും അടുത്തേക്കു നീങ്ങിയപ്പോൾ ജാൻസി പറഞ്ഞു.

" എന്നതാ ചേച്ചീ "

" എടാ എന്റെ ഒരു കൂട്ടുകാരി ഇവിടെ നേഴ്സാ. സിസ്റ്റർ ഷെറിൻ. ഒന്നു ചോദിച്ചു നോക്കിയാ സത്യമറിയാമാരുന്നു "

" ഇവിടുത്തെ സ്റ്റാഫല്ലേ... അങ്ങനങ്ങു വിട്ടു പറയുമോ ചേച്ചീ "

" അതൊന്നും നോക്കേണ്ടാ. അവളും ഞാനും അത്രയ്ക്കു കൂട്ടാരുന്നു. ഏതായാലും നമുക്കൊന്നു ചോദിച്ചു നോക്കാം."

ജാൻസി ഷിബുവിനേയും കൂട്ടി ഷെറിൻ സിസ്റ്ററെ അന്വേഷിച്ചു പോയി. ഭാഗ്യത്തിന് ഷെറിൻ സിസ്റ്റർക്ക് അന്നു ഡ്യൂട്ടിയുണ്ടായിരുന്നു. കുട്ടികളുടെ വാർഡിൽ...

" എടീ നിങ്ങളിവിടെത്തന്നെ നിന്നോ. ഞാൻ പോയി അന്വേഷിച്ചിട്ടു വരാം "

കാര്യം പറഞ്ഞപ്പോൾ സിസ്റ്റർ പറഞ്ഞു.

ജാൻസിയും ഷിബുവും അവിടെത്തന്നെ നിന്നു.

" പോളച്ചായൻ ഉടനെയെങ്ങാനും വരുമോ ചേച്ചീ "

എന്തെങ്കിലും സംസാരിക്കണമല്ലോ എന്നു കരുതി ഷിബു ചോദിച്ചു.

" എവിടെ വരാൻ. അങ്ങേർക്കു കാശെന്നു വച്ചാൽ ആർത്തിയല്ലേ. കാശുണ്ടാക്കി കൊതി തീരാതെ അങ്ങേരെങ്ങും വരത്തില്ല "

ഹും ! കേട്ടാ തോന്നും ജാൻസിച്ചേച്ചി പഞ്ചപാവമാണെന്ന്. കാശിനോടു തീരെ ആഗ്രഹമില്ലായെന്ന്... ഷിബു വിചാരിച്ചു.

കാശ് , പിശുക്ക്. ഈ രണ്ടു കാര്യത്തിലും പി.എച്ച്.ഡി. കിട്ടിയ ആളാണ് ജാൻസി. ' സമ്മർ

💬 Comments

View all comments