Chapter Title : കുടമ്പുളിക്കു സ്തുതി 2 [Aparan]
ചെയ്യിച്ചിട്ടാ സിസ്റ്റർ ഞങ്ങളെ വിട്ടത്.
" അതു ശരിയാടാ. സൂസമ്മയാന്റിയെങ്ങാനും അറിഞ്ഞാ ഇല്ലാത്ത പൊല്ലാപ്പുണ്ടാക്കും "
ഐസിയൂവിനടുത്തേക്കു നടക്കവേ ജാൻസിച്ചേച്ചി പറഞ്ഞു.
അതു കൊണ്ടു സജിയുൾപ്പടെ ആരോടും പറയേണ്ടാ എന്നു ഞങ്ങൾ നിശ്ചയിച്ചു. പോരാത്തതിനു സത്യം ചെയ്തതുമല്ലേ.
ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എല്ലാവരും.
" പേടിക്കാനൊന്നുമില്ല. എന്നാലും ഡോക്ടർ പറഞ്ഞ പോലെ രണ്ടുമൂന്നു ദിവസം കിടക്കേണ്ടി വരും..." ജാൻസിച്ചേച്ചി വിശദീകരിച്ചു.
സന്ധ്യയായതോടെ പ്രശ്നമായി. എല്ലാവരും കൂടെ ആശുപത്രിയിൽ നിന്നാലെങ്ങനെ. പോരാത്തതിന് അനുമോൾ കരയാനും തുടങ്ങി. ഏകദേശം പത്തു കിലോമീറ്ററുണ്ട് വീട്ടിലേക്ക്.
" ഒരു കാര്യം ചെയ്യ്. നാത്തൂനും ആന്റ്റീം വീട്ടിലേക്കു പൊക്കോ. അവിടെ അപ്പച്ചനും തനിച്ചല്ലേ "
ജാൻസിച്ചേച്ചിയുടെ അപ്പൻ വർഗ്ഗീസ് അപ്പച്ചൻ കുറച്ചു പ്രായം ചെന്ന ആളാ. കാലൊക്കെ നീരു വന്നു അങ്ങനെ നടക്കാനൊന്നും വയ്യാതിരിക്കുകയാണ്. അതു കൊണ്ടു പുള്ളി ആശുപത്രിയിലേക്കു വന്നില്ലായിരുന്നു.അങ്ങനെ അമ്മയും ചേച്ചിയും മോളും കാഞ്ഞിരപ്പള്ളിയിലെ വീട്ടിലേക്കു പോകാനിറങ്ങി. പലതവണ നിർബ്ബന്ധിച്ചിട്ടും സജി പോകാൻ കൂട്ടാക്കിയില്ല. ഒരു ടാക്സി പിടിച്ച് അമ്മയൊക്കെ പോയി.
രാത്രി കാന്റീനിൽ ചെന്നു ഭക്ഷണം കഴിച്ചു തിരിച്ചു വന്നു.
അപ്പോൾ ഒരു സിസ്റ്റർ വന്നു പറഞ്ഞു കൂട്ടിരിപ്പുകാർക്കു വേണമെങ്കിൽ ഐസിയൂവിന്റെ അടുത്തു തന്നെ മുറി കിട്ടും.
" എന്നാ ഒരു മുറിയെടുക്കാം " ജാൻസി പറഞ്ഞു.
മുറി വാടക രണ്ടായിരത്തി നാനൂറ് രൂപ. അതു ഷിബുവിന്റെ കയ്യിൽ നിന്നിറങ്ങി.
നന്നേ ചെറിയ മുറി. അറ്റാച്ഡ് ബാത്റൂം. ദിവാൻ ബെഡ്ഡിനേക്കാൾ അല്പം കൂടി മാത്രം വലിപ്പമുള്ള ഒരു കട്ടിൽ. രണ്ടു കസേരകൾ.ഒരു ചെറിയ ടേബിൾ. ചുവരിൽ ഒരു കപ്ബോർഡ്. തീർന്നു. ഇതിനാണ്
💬 Comments
View all comments