0%

Chapter Title : കുടമ്പുളിക്കു സ്തുതി 3 [Aparan]

Author : aparan Read All Parts 2K

കാര്യങ്ങൾ സംസാരിക്കാനാണ് സൂസമ്മ അവസാനമായി മണിമംഗലത്തു വന്നിട്ടുള്ളത്...

അന്ന് ആലീസമ്മയും ജാൻസിച്ചേച്ചിയുമൊക്കെ തെറ്റ് തങ്ങളുടെ ഭാഗത്താണെന്നൊക്കെ സമ്മതിച്ചെങ്കിലും സൂസമ്മ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞു. ഇനിയീ വീട്ടിൽ കാലുകുത്തില്ല എന്നൊക്കെ പറഞ്ഞ് പിണങ്ങിയാണ് സൂസമ്മ പോയത്...

പിന്നെ കാര്യങ്ങളൊക്കെ ഒത്തുതീർപ്പായി പിണക്കമൊക്കെ പറഞ്ഞു തീർത്തു. അനുമോളുടെ മാമോദീസയ്ക്ക് ആലീസമ്മച്ചിയും ജാൻസിച്ചേച്ചിയും മറ്റു ബന്ധുക്കളുമൊക്കെ വന്നെങ്കിലും സൂസമ്മ ഇതുവരെ ഈ വീട്ടിൽ കയറിയിട്ടില്ല. ഇപ്പം ഒരു ആശുപത്രി കേസുകെട്ടായതു കൊണ്ടു മാത്രമാ വന്നത്. എങ്കിലും പഴയ വാശിയുടെ അംശം സൂസമ്മയിൽ ഇപ്പോഴും കിടപ്പുണ്ട്. അതാണ് ഇപ്പം ഈ പറച്ചിലിനു കാരണം...

" എന്നാ പിന്നെ ഞാനും വരാമമ്മേ "

മനസ്സിലെ നിരാശ പുറത്തു കാണിക്കാതെ ഷിബു പറഞ്ഞു.

" വേണ്ടടാ. നിങ്ങളു രണ്ടും വരേണ്ടാ. വെറുതേ അവിടെ വന്നു ഒറക്കിളച്ചിരിക്കേണ്ട " സൂസമ്മ പറഞ്ഞു.

" പിന്നെ അമ്മ ഒറ്റയ്ക്കോ " ഷീല ചോദിച്ചു.

" അനുമോളില്ലേടീ കൂടെ. അവളെന്തായാലും എന്റെ കൂട്ടത്തിലേ കെടക്കത്തുള്ളൂ. പിന്നെ സജീം പോരട്ടെ. അവന്റെ അമ്മമ്മയല്ലേ. അവനാണേൽ ആ കസേരേലിരുന്നോളും "

ഈ വാക്കുകൾ കേട്ടതോടെ ഷീലയുടേയും ഷിബുവിന്റേയും മനസ്സിൽ ആയിരം പൂത്തിരികൾ കത്തി...

സന്തോഷം പുറത്തു കാണിക്കാതിരിക്കാൻ ഇരുവരും ഏറെ പണിപ്പെട്ടു...

വൈകിട്ടു അമ്മയും സജിയും അനുമോളും പോകാനിറങ്ങിയ കൂട്ടത്തിൽ ഷിബുവും ഇറങ്ങി...

ആശുപത്രിയിൽ എത്തി. വിവരങ്ങളൊക്കെ അന്വേഷിച്ചു.

" എടാ ഞാൻ ഷെറിൻ സിസ്റ്ററെ ഒന്നു കണ്ടിട്ടു വരാം. സിസ്റ്ററു ഏഴു മണിയാകാതെ എത്തില്ല. എന്നിട്ടു നമുക്കു പോകാം. എന്നെ ഒന്നു കാണണമെന്നു സിസ്റ്ററു പറഞ്ഞിട്ടുണ്ട് " ജാൻസിച്ചേച്ചി പറഞ്ഞു.

💬 Comments

View all comments