0%

Chapter Title : കുടമ്പുളിക്കു സ്തുതി 3 [Aparan]

Author : aparan Read All Parts 2K

അമ്മയും സജിയും രാത്രി ഇരുന്നോളാമെന്നു കേട്ടപ്പോൾ മുതലേ ജാൻസിച്ചേച്ചി ഭയങ്കര സന്തോഷത്തിലാണ്...

സമയം ആറേമുക്കാൽ ആയതേ ഉള്ളൂ. ആശുപത്രിയുടെ വെളിയിലേക്കിറങ്ങി. വെറുതേ ടൗണിലൂടെ നടന്നു. ഒരു പായ്ക്കറ്റ് വിൽസ് മേടിക്കുമ്പോഴാണ് അതു കണ്ടത്...

' കേയ്സീസ് ബാർ '

ആശുപത്രിയിൽ നിന്നും ഒരു ഇരുന്നൂറു മീറ്റർ അകലം കഷ്ടിച്ചു കാണും.

കോടീശ്വരന്മാർക്കു വേണ്ടി നിയമം എങ്ങനെ വേണമെങ്കിലും വളയുമല്ലോ...!

ചെന്നു. രണ്ടു പെഗ്ഗ് അടിക്കാമെന്നാ ആദ്യം കരുതിയത്. പിന്നെ വേണ്ടെന്നു വച്ചു. ഒരു ' സീസർ ' ഫുള്ളു മേടിച്ചു. പൊള്ളിക്കുന്ന വിലയാണ്. എന്നാലും ബിവറേജിൽ മെനക്കെട്ടു ക്യൂ നിൽക്കേണ്ടല്ലോ. വെളിയിൽ അടുത്തു തന്നെയുള്ള തട്ടു കടയിൽ നിന്നും ഒരു ഫുൾ ചിക്കൻ ഫ്രൈയും വാങ്ങി. കുപ്പി അതിന്റെ കൂടെ കവറിലിട്ടു...

ആശുപത്രിക്ക് അകത്തേക്കു കയറിയില്ല. ജാൻസിച്ചേച്ചിയെ ഫോൺ വിളിച്ചു ഓട്ടോ സ്റ്റാൻഡിനടുത്തു വെയ്റ്റു ചെയ്യുകയാണെന്നു പറഞ്ഞു.

പത്തു മിനിട്ടു കൂടി കഴിഞ്ഞിട്ടാണ് ചേച്ചി വന്നത്.

" എന്താടാ കയ്യിൽ "

" ഒരു ചിക്കൻ ഫ്രൈ മേടിച്ചു ചേച്ചീ "

ചേച്ചി കൂടുതലൊന്നും ചോദിച്ചില്ല. ഒരു ഓട്ടോ പിടിച്ചു.

റോഡിൽ നിന്നും വീട്ടിലേക്കു കയറുന്ന വഴിയിലെത്തിയപ്പോൾ ചേച്ചി ഓട്ടോ നിർത്താൻ പറഞ്ഞു. ഓട്ടോ പോയതിനു ശേഷം വീട്ടിലേക്കു നടക്കവേ ചോദിച്ചു,

" എന്തിനാ ചേച്ചീ ഇവിടിറങ്ങിയത്? "

" കാര്യമുണ്ടു മോനേ. നീ നടക്ക്. പറയാം "

പതിയെ ചേച്ചിയുടെ ഒപ്പം നടന്നു.

" എന്താടാ പൊതിയിൽ "

" ചിക്കൻ ഫ്രൈ ആണെന്നു പറഞ്ഞില്ലേ "

" അതു മാത്രമല്ലല്ലോ. വേറേയെന്താ "

"

💬 Comments

View all comments