0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.1K

ആദ്യം ഒന്നടങ്ങു അങ്ങനെയൊന്നും ഇപ്പൊ പറയാൻ പറ്റില്ല,.... ഇതുവരെ ബോധം കെട്ടു കിടന്നപ്പോൾ കാര്യങ്ങൾ ഒക്കെ കൈ വിട്ടു പോയി,... ഞാൻ ഇനി പറയുന്ന കാര്യങ്ങൾ ചേട്ടൻ കേൾക്കണം,... ഞാൻ പറയുന്നതുപോലെ ചെയ്യുമെന്ന് എനിക്ക് വാക്ക് തരണം…."

അവൻ സ്വരം ഒന്നു കടുപ്പിച്ചു പറഞ്ഞു.

"നിനക്ക് ഇന്നലെ ഒരു വാക്ക് തന്നതാ ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്, ...ഇനി ഞാൻ ഇനിയും വാക്ക് തരാം… പോടാ…"

"ഇതു ഇങ്ങനെ ആക്കിയതും ചേട്ടൻ അല്ലെ, ചേട്ടൻ ചേട്ടന്റെ കാര്യം മാത്രമേ നോക്കുന്നുള്ളൂ….എന്റെയും അവളുടെയും അവസ്‌ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ…"

അവൻ ചോദിച്ചപ്പോൾ എനിക്കും ഉത്തരം ഉണ്ടായില്ല,.... ഒന്നല്ലെങ്കിലും അവരുടെ പ്ലാൻ നശിപ്പിച്ചത് ഞാൻ ആണല്ലോ…"

"ഞാൻ എന്ത് ചെയ്യണമെന്ന നീ പറയുന്നത്,..."

എന്റെ സ്വരത്തിലെ തണുപ്പ് അറിഞ്ഞിട്ടാവും അവനും ഒന്നു തണുത്തു,.

"ചേട്ടാ...പാർട്ടിക്കാരു ഇന്ന് നിങ്ങളുടെ കല്യാണം നടത്താൻ പ്ലാൻ ചെയ്തിരിക്കുവാ…"

അത്രേ ഞാൻ കേട്ടുള്ളൂ,...കസേരയിലേക്ക് ഇരുന്നുപോയി,...

"ചേട്ടാ...ചേട്ടാ…"

"എടാ….ഞാൻ ഞാനിനി എന്തു ചെയ്യും,...ഞാൻ എല്ലാം പറയട്ടെ,..."

"എല്ലാം തുറന്നു പറഞ്ഞാൽ അവൾ എന്തു ചെയ്യും,...അവൾക്കിനി തിരിച്ചു ചെല്ലാൻ പറ്റ്വോ,..."

"വേണ്ട…..തിരിച്ചു ചെല്ലണ്ട വീട്ടിലേക്കു കൊണ്ടു പോവാം...നീ കെട്ടാൻ പോവുന്ന പെണ്ണാണെന്നു പറഞ്ഞാൽ പോരെ…."

"ഞാൻ അവിടെ ഇല്ലാതെ അച്ഛനെയും അമ്മയെയും ഇതൊക്കെ എങ്ങനെ പറഞ്ഞു മനസിലാക്കാൻ പറ്റും,... പിന്നെ നാട്ടിലുള്ളവരു എന്തൊക്കെ പറഞ്ഞു ഉണ്ടാക്കും എന്നു ചേട്ടന് മനസ്സിലാവില്ല…. ഇപ്പോൾ ആഹ് പാർട്ടിക്കാരു ഇതറിഞ്ഞാൽ എന്തൊക്കെ പുകിൽ ഉണ്ടാക്കും എന്നും പറയാൻ പറ്റില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതവന്മാർക്ക് വാശി തീർക്കാൻ ഉള്ള ഒരു വഴി മാത്രേ ഉള്ളൂ….

💬 Comments

View all comments