Chapter Title : കുടമുല്ല 1 [Achillies]
വിളിച്ചെഴുന്നേല്പിച്ചു ഇത്രേം പണി തന്ന ഇവൻ ഇപ്പൊ എല്ലാം എന്റെ പിടലിക്ക് വെക്കുവാണോ...വായിൽ ഒന്നറഞ്ഞു വന്നതാ പക്ഷെ ഇത് ഇതുവരെ ആക്കിയതിൽ എന്റെ പങ്ക് ചെറുതല്ലാത്തത് കൊണ്ടു ഒന്നു അയഞ്ഞു കൊടുത്തു,..
"ഡാ, ഇതൊന്നും ഞാനും വിചാരിച്ചതല്ല ഇന്നലെ രാത്രി എന്തൊക്കെ നടന്നെന്ന് എനിക്കും കൃത്യമായിട്ടു ഓർമ ഇല്ല...സോറി..."
"ഇന്നലെ നടന്നതൊക്കെ പറയാതിരിക്കുന്നതാ ബേദം,..."
"ഞങ്ങൾ എങ്ങനെയാടാ ഇവിടെ എത്തിയത്…"
"ഇന്നലെ ചേട്ടന്റെ ബോധം പോയപ്പോ ആളും ബഹളോം ഒക്കെ കൂടിയല്ലോ, അവിടെ കള്ളൻ കേറി എന്നു വിചാരിച്ചു പാർട്ടിക്കാരും കൂടി, അവളുടെ അച്ഛനുമായി വഴക്ക് ഉണ്ടായിരുന്ന പാർട്ടിക്കാര് കാര്യം അറിഞ്ഞതോടെ കയറി പ്രശ്നം വലുതാക്കി, കല്യാണതലേന്നു കാമുകന്റെ ഒപ്പം ഒളിച്ചോടാൻ നോക്കിയ അവളെ അവളുടെ വീട്ടുകാര് രാത്രി തന്നെ പുറത്താക്കിയതോടെ നിങ്ങളെ പാർട്ടിക്കാര് കൊണ്ടു വന്നതാ…"
"കാമുകനാ….ഞാനാ…!!!!"
അവൻ പറഞ്ഞതു കേട്ടതും വെള്ളിടി വെട്ടി പാഞ്ഞത് എന്റെ തലയിലൂടെയായിരുന്നു,
"അവൾക്ക് പറഞ്ഞൂടായിരുന്നോ എന്താ പറ്റിയതെന്നു,....ഞാൻ നിന്റെ ചേട്ടനാണെന്നു…."
"എന്റെ ചേട്ടാ ഇന്നലെ അതൊന്നും പറയാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവൾ, ബോധം ഇല്ലാതെ ചേട്ടൻ കിടക്കുന്നു, നിങ്ങളുടെ പക്ഷം പിടിച്ചു വന്ന പാർട്ടിക്കാരും അവളുടെ ബന്ധുക്കാരും കൂടി തമ്മിൽ തല്ലാൻ തുടങ്ങിയപ്പോൾ ചേട്ടന്റെ കൂടെ ഇറങ്ങിപോന്നതാണെന്നു അവൾക്ക് പറയേണ്ടി വന്നു, അതോടെ അവളുടെ അച്ഛനും അമ്മയും അവളെ വീട്ടിൽ നിന്നു ഇറക്കി വിട്ടു, അപ്പോൾ പാർട്ടിക്കാരാ നിങ്ങളെ പാർട്ടി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു വന്നത്,...."
"എങ്കി പിന്നെ ഇപ്പൊ ഇവരോട് പറയെടാ...എനിക്ക് എന്തായാലും ബോധം വന്നില്ലേ...ഞാൻ പറയാം…."
എനിക്ക് ഇതിൽ നിന്നു എങ്ങനെ എങ്കിലും ഊരിയാൽ മതിയെന്നായിരുന്നു,.
"ചേട്ടൻ
💬 Comments
View all comments