Chapter Title : കുടമുല്ല 1 [Achillies]
ഹാൻഡ്ബാഗിൽ മുറുക്കിപ്പിടിച്ചു ഇരിക്കുന്നത്, മൂക്കിൽ ഒന്നു കണ്ണ് താഴ്ത്തി നോക്കി ആരോ ബാൻഡേജ് ഒട്ടിച്ചൊക്കെ വെച്ചിട്ടുണ്ട്, ഒന്നൂടെ ഒന്നു തലകുടഞ്ഞു, പെട്ടെന്ന് ഫോൺ അടിക്കുന്ന ഒച്ച കേട്ടു, ഞാൻ എന്റെ പോക്കറ്റ് ഒക്കെ ഒന്നു തപ്പുമ്പോഴേക്കും അവൾ ഫോണെടുത്തു.
"ആഹ് എണീറ്റിട്ടുണ്ട്,..... എനിക്ക് ദേഷ്യം വരുണുണ്ടട്ടൊ…. ഇല്ലാ…..ഇല്ല….ഞാൻ കൊടുക്കാം നേരിട്ടു തന്നെ പറഞ്ഞോ… ഇതിനൊക്കെ നീ കൂടിയ കാരണക്കാരൻ അതു മറക്കരുത്….,
ഇല്ല…...നീ പറഞ്ഞാൽ മതി, എന്റെ ജീവിതം എന്തായാലും തുലഞ്ഞു,.."
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു അവൾ ഫോണിൽ എന്തൊക്കെയോ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ചു ഇരുന്നതെ ഉള്ളൂ…. പെട്ടെന്ന് അവൾ ഫോൺ എനിക് നേരെ നീട്ടി കണ്ണിൽ തിളയ്ക്കുന്ന കലി,... ഒറ്റവലിക്ക് ഞാൻ ഫോൺ കയ്യിൽ വാങ്ങി പേടിച്ചിട്ടിട്ടൊന്നും അല്ല, പിന്നെ ഭ്രാന്തെടുത്തു നിക്കുന്ന പെണ്ണാണെ, വെറുതെ എന്തിനാ എന്റെ തടി കേടാക്കുന്നെ…
"ഹെലോ...ഹെലോ...ചേട്ടാ…."
ഫോണിൽ വിനീത് വിളിച്ചു നോക്കുന്നുണ്ടായിരുന്നു,
ഞാൻ എടുത്തു ചെവിയിൽ വെച്ചു,
"ഡാ...വിനു…."
"എന്തൊക്കെയാ ചേട്ടാ….കേൾക്കണേ….എന്തൊക്കെയാ ഒപ്പിച്ചു വെച്ചേക്കണേ…. ഞാൻ എല്ലാം വിശ്വസിച്ചു ഏല്പിച്ചിട്ട്…"
അവൻ നിന്നു വിറക്കുകയാണ്,... ഇപ്പൊ ചെറുതായിട്ട് എന്തൊക്കെയോ കത്തുന്നുണ്ട്,...ഇവന് വേണ്ടിയാണോ ഞാൻ ഈ ഒളിച്ചോട്ടം നടത്തിയത്,... ആയിരിക്കും…. ഞാൻ ബോധമില്ലാത്തത് കൊണ്ടു കുറച്ചു മാറി നിന്നു അവനോടു പതുക്കെ ചോദിച്ചു,... ഹോ പുല്ലൻ തെറി പറയാത്തത് ഭാഗ്യം,... എന്തായാലും പൊട്ടും പൊടിയും വെച്ചു രാത്രിയിലെ കാര്യങ്ങൾ അവൻ കുറച്ചൊക്കെ എന്നോട് പറഞ്ഞു,...വീണ്ടും മോങ്ങാൻ തുടങ്ങി, ഒപ്പം നടന്നതെല്ലാം എന്റെ പിടലിക്ക് വെക്കാനും….
പിന്നെ വെറുതെ രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങാൻ പോയ എന്നെ പാതിരാത്രി
💬 Comments
View all comments