Chapter Title : കുടമുല്ല 1 [Achillies]
ഭിത്തിയിൽ ഇരുന്നു എന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നു, ദൈവമേ സ്വപ്നം കഴിഞ്ഞില്ലേ…?
അട്ട കണ്ഫ്യുഷനിൽ ഞാൻ കിടന്ന ബെഞ്ചിൽ നിന്നു ഉയർന്ന് സൈഡിലേക്ക് നോക്കിയതും എല്ലാം ഊമ്പി പോയതിന്റെ ആധാര ശില ഒരു വെള്ള ചുരിദാറും ചുറ്റി പാറിപറന്ന മുടിയും കലിച്ചുള്ള നോട്ടവും ആയി എന്നെ നോക്കി ഇരിക്കുന്നു.
"മൈര്...അപ്പൊ ഒന്നും സ്വപ്നം ആയിരുന്നില്ലേ…"
തല കുടഞ്ഞു പറഞ്ഞത് ഒന്നു ഉച്ചത്തിൽ ആയിപ്പോയി, ഉണ്ടക്കണ്ണ് വീണ്ടും തള്ളി എനിക്ക് നേരെ നീളുന്നു. എന്റെ തലയ്ക്ക് ആകെ കൂടെ പെരുപ്പ്… സ്വപ്നം കണ്ടപോലെ അവിടുന്നും ഇവിടുന്നും ഇച്ചിരി ഇച്ചിരി ആയെ ഓർമ കിട്ടുന്നുള്ളൂ… എന്തായാലും ഒരു പെണ്ണിനേം വലിച്ചോണ്ട് ഓടുന്നത് ഓർമ ഉണ്ട്,... ഇന്നലെ രാത്രി സ്വപ്നത്തിലെന്നു കരുതി ഞാൻ നടത്തിയ ഒളിച്ചോട്ടം പച്ച യാഥാർഥ്യം ആണെന്ന് ഇപ്പോൾ ബോധം വരുന്നുണ്ട്…
അവളുടെ കൂർപ്പിച്ചുള്ള നോട്ടത്തിൽ എന്നെ തിന്നാനുള്ള ദേഷ്യം ഉള്ളപോലെ,.... അവളെയും കുറ്റം പറയാൻ പറ്റില്ല അവളുടെ സംഭവ ബഹുലമായ ഒളിച്ചോട്ടം പൊളിച്ചു കയ്യിൽ കൊടുത്തതല്ലേ ഞാൻ. എന്നാലും ഞാൻ ഇതെവിടെയാ, ഒന്നു ചുറ്റും നോക്കി മൂലയിൽ ചെങ്കൊടികൾ കൂട്ടിവെച്ചിട്ടുണ്ട്, ഒരു മുറിയിൽ ആണ് ഞങ്ങൾ രണ്ടും. ഇന്നലെ രാത്രി എന്തൊക്കെ നടന്നെന്ന് ഒരു പിടിയും ഇല്ല. കണ്ണടച്ചൊന്നു കൂടെ കൊണ്ടു പിടിച്ചൊന്നു ആലോചിക്കാൻ നോക്കി ഒരു മുടിഞ്ഞ മരം ഓടി വന്നു എന്റെ മൂക്കിൽ ഇടിച്ചതാണ് ഓർമ വന്നത് വരുന്നത്, ഒന്നു ചോദിക്കാം എന്നു വെച്ചാൽ ആഹ് മറുതയുടെ മുഖം കണ്ടാൽ ഞാൻ വാ തുറന്നാൽ എന്റെ തല തല്ലിപൊളിക്കും എന്ന രീതിയിൽ ആണ് കയ്യിലെ
💬 Comments
View all comments