Chapter Title : കുടമുല്ല 1 [Achillies]
ഞാൻ ഒപ്പിച്ചതൊക്കെ ഓർത്തതും ആഹ് പുച്ഛം ബൂമെറാങ് പോലെ തിരിച്ചു വന്നതും ഞാൻ ഒന്ന് സ്വയം മടങ്ങി,.
എനിക്ക് പക്ഷെ ഇതൊന്നും ദഹിക്കാത്തത് കൊണ്ടു ഞാൻ പിന്നെയും തർക്കിച്ചുകൊണ്ടിരുന്നു. അവൻ ഇരുന്നു മോങ്ങാനും തുടങ്ങി,.
"നീ ഒന്നു കൊണ്ടും പേടിക്കണ്ട...ഇതെല്ലാം ഞാൻ സംസാരിച്ചു ശെരി ആക്കിക്കോളം…..ഞാൻ അവളെ കെട്ടാനും പോണില്ല,...പക്ഷെ നീ വരുമ്പോൾ അവൾ നമ്മുടെ കൂടെ ഉണ്ടാവും നീ പേടിക്കാതെ ഇരി…"
പറഞ്ഞുകൊണ്ട് ഞാൻ ഒന്ന് നീങ്ങിയതും എന്റെ കാല് തട്ടി അവിടെ ഇരുന്ന ഒരു ചെറിയ ഡ്രം വീണു,. അതൊന്നു നേരെ വെക്കാൻ ഞാൻ കുനിഞ്ഞതും എന്റെ നടുവിലൂടെ ഒരു പെരുപ്പ് കയറിപ്പോയി,. ഡ്രമ്മിൽ ഒരു യുദ്ധതിനുള്ള ആയുധമുണ്ട്, വടിവാളും, വാക്കത്തിയും കത്തിയും കോടാലിയും സൈക്കിൾ ചെയ്‌നും, എക്ക കൂടി ഒരു നോക്കു കണ്ടതും എന്റെ വായിൽ വെള്ളം വറ്റി, പെട്ടത് എവിടെ ആണെന്ന് ഒരൂഹം കിട്ടി, അവനപ്പോഴും ഫോണിലൂടെ കരച്ചിലും യാചനകളും നടത്തുന്നുണ്ടായിരുന്നു.
പെട്ടെന്ന് കതകിൽ കൊട്ടുന്ന സ്വരം കേട്ടതും ഞാൻ ഫോൺ താഴ്ത്തി പിടിച്ചു, ഞെട്ടി അവൾ എന്നെയും നോക്കുന്നുണ്ട്,.
"ഹെലോ...ഞങ്ങൾ അകത്തേക്ക് വന്നോട്ടെ,..."
പുറത്തു നിന്നു സ്വരം,.. ഓഹ് ഇവിടെ ആദ്യരാത്രിയുടെ ഇന്റർവെൽ ആണല്ലോ,....
"ചേട്ടാ...എല്ലാം ഞാൻ പറഞ്ഞതുപോലെ,...."
വെക്കും മുന്നേ അവൻ വീണ്ടും പറഞ്ഞു.
ഫോൺ വെച്ചപ്പോഴേക്കും കഷണ്ടി തിന്ന തലയും, വെള്ളമുണ്ടും ഷർട്ടും ധരിച്ച ഒരു അജാനുഭാഹു അകത്തേക്ക് കയറി ഇടതും വലതുമായി, രണ്ടു മൂന്നു ശിങ്കിടികളും,.
എല്ലാം തുറന്നു പറയാം എന്നുള്ള എന്റെ ചിന്ത മൊത്തം ആഹ് രൂപം കണ്ടപ്പോഴേ എങ്ങോട്ടോ ഒഴുകി പോയി. ഇരുണ്ട
💬 Comments
View all comments