Chapter Title : കുടമുല്ല 1 [Achillies]
മുഖത്തു നെറ്റിയിൽ നീളത്തിൽ ഒരു വര, അതു കണ്ടപ്പോൾ ഡ്രമ്മിൽ ഇരുന്ന വടിവാളാണ് ഓർമ വന്നത്.
"ആഹാ ബോധം തെളിഞ്ഞു ആളങ്ങു ഉഷാറായല്ലോ…."
എന്നെ ഒന്ന് മൊത്തത്തിൽ നോക്കിയ അയാൾ പറഞ്ഞു,.
"ഹോ നീ ആണ് ആണ്കുട്ടി,....നീ RDP കാരനാണോ,..."
ബുൾസ് ഐ പോലുള്ള കണ്ണു തള്ളി അയാൾ ചോദിച്ചു,.
"അല്ല...ആഹ് അതേ…"
"ആഹ് വെരി ഗുഡ്,...അല്ലേലും ഞാൻ ഓർത്തു അങ്ങേരുടെ മോളെ പ്രേമിച്ചു അടിച്ചോണ്ടു പോരാൻ നമ്മടെ ചുണക്കുട്ടികൾക്കെ കൊണ്ടേ പറ്റൂ എന്നു.
മുന്നിൽ വന്നു നിന്നു അങ്ങേരു ഏതാണ്ടൊക്കെയോ വിളിച്ചു പറഞ്ഞോണ്ടിരുന്നു,.
"എന്നാൽ കൊച്ചിനെ നമ്മുടെ മെമ്പർ ചിത്രയുടെ വീട്ടിലേക്ക് കൊണ്ടു പൊക്കോ, ഒരുക്കി അമ്പലത്തിലേക്ക് കൊണ്ടു വന്നാൽ മതി, വരനെയും കൊണ്ടു ഞങ്ങൾ അങ്ങു എത്തിയേക്കാം,... തളർന്നൊടിഞ്ഞിരുന്ന അവളെയും കൂട്ടി രണ്ടു മൂന്നു പെണ്ണുങ്ങൾ പോകുന്നത് ഞാൻ നോക്കി നിന്നു,.
"ആഹ് നാറിക്കിട്ട് ഒരു നല്ല പണി കൊടുക്കാൻ ഞങ്ങൾ ഒത്തിരി ആയി മെനക്കെടുന്നു, ഈ കൊച്ചിനെ വളച്ചെടുക്കാൻ ഇവിടുള്ള കൊശവന്മാരെകൊണ്ടൊന്നും കൂടിയില്ല… മോന്റെ പേരെന്താ…"
"ഏഹ്….!"
"മോന്റെ പേരെന്താന്ന്…"
"വിവേക്…."
"ആഹ് അവസാനം ആഹ് INSP കാരൻ തെണ്ടിക്ക് പണി കൊടുക്കാൻ വിവേക് മോൻ വേണ്ടി വന്നു നിന്റെ ഒരു ഫോട്ടോ പ്രിന്റ് ചെയ്തു ഞാൻ വേണേൽ ദേ ഞങ്ങളുടെ താത്വിക ആചാര്യന്റെ അടുത്തു തൂക്കും,.
ഭിത്തിയിൽ ഒരു ബീഡിയും വലിച്ചു ഇരിക്കുന്ന ഒരു കിളവന്റെ ഫോട്ടോ ചൂണ്ടി അയാൾ പറഞ്ഞു,.
"എന്നാൽ കാര്യങ്ങൾ നടക്കട്ടെ,...മൂക്കിലെ ബാൻഡേജ് ഒരു അവലക്ഷണം ആണ് എന്നാലും സാരമില്ല,...
ഡാ പയ്യനെ ഒരുക്കണം…. പെട്ടെന്നായിക്കോട്ടെ…"
കൂടി
💬 Comments
View all comments