0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.1K

നിന്നവരോട് പറഞ്ഞ ശേഷം അയാളെന്റെ തോളിൽ കൈ വെച്ചു എന്തോ അഭിമാനത്തോടെ എന്നെ നോക്കി,.

"ഹാ…..നന്നായി വരും…"

ആനന്ദ പുളകിതനായി അത്രയും പറഞ്ഞു അങ്ങേരു പുറത്തേക്ക് നടന്നു,... ഇങ്ങേരാരാ എന്റെ തന്തയോ….എന്നാണ് എനിക്ക് തോന്നിയത്,... അപ്പോഴേക്കും മുണ്ടും ചീപ്പും ഷർട്ടും ഒക്കെയായി ഒരു പട എനിക്ക് ചുറ്റും നിറഞ്ഞിരുന്നു.

"ഡാ ഇറങ്ങുമ്പോഴേക്കും കുറച്ചു പിള്ളേരെ കൂടെ കൂട്ടണം….പിന്നെ നമ്മുടെ സാധങ്ങൾ ഒക്കെ ഒന്നു എടുത്തു വെച്ചോ….എങ്ങാനും ആവശ്യം വന്നാലോ...,"

ലൈറ് അടിച്ചാൽ തിരിച്ചടിക്കുന്ന കഷണ്ടി തല തഴുകി അങ്ങേരതും പറഞ്ഞു തിരിച്ചു പോയപ്പോൾ, നേരത്തെ ഞാൻ കണ്ട ഡ്രമ്മിന്റെ അടുത്തേക്ക് മൂന്നാലെണ്ണം പോകുന്നത് കണ്ടു,. അതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്നെനിക്കുറപ്പായി. സത്യം പറയാൻ പോയിട്ടു വായിൽ നിന്ന് തുപ്പലിറക്കാൻ വരെ പേടിച്ച അവസ്ഥയിൽ മരവിച്ചു ഇരിക്കാനെ എനിക്ക് പറ്റിയുള്ളൂ.

ഇതിനിടയിൽ ഇവന്മാരിതൊക്കെ എങ്ങനെ ഒപ്പിച്ചാവോ… സ്വർണ കരയുള്ള മുണ്ടും കസവു ഷർട്ടും ഉടുപ്പിച്ചു അവന്മാര് എല്ലാം കൂടി എന്നെ വരൻ ആക്കി,. പുറത്തേക്ക് ഇറക്കി,... ഇന്ത്യയിൽ പ്രസിഡന്റ് കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ സെക്യൂരിറ്റി എനിക്ക് ആണെന്ന് തോന്നും, ഞാൻ ഇരുന്ന ഇന്നോവയിൽ എന്റെ അപ്പുറവും ഇപ്പുറവും രണ്ടു പേര് കയറി. കഷണ്ടി മുന്നിൽ ഡ്രൈവറിനൊപ്പവും, ഞങ്ങളുടെ മുന്നിലും പിന്നിലും വേറെ രണ്ടു കാറും എല്ലാ കാറിലും ആളുകളും ഉണ്ട്,...

"ആഹ് ചിത്രേ… ഞങ്ങൾ ഇറങ്ങി,... അവിടെ എന്തായി,...."

"ഓഹ്...എത്തിയാൽ മതി...പിള്ളേരില്ലേ ഒപ്പം….എന്തേലും പ്രശ്നമുണ്ടെങ്കിൽ ഒന്നു വിളിച്ചാൽ മതി…"

അയാൾ ഇരുന്നു പറയുന്നത് കേട്ട എനിക്ക് സത്യം പറഞ്ഞാൽ പേടി ആണ് തോന്നിയത്,....

💬 Comments

View all comments