0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.1K

ഇങ്ങോട്ടു വാടാ നിങ്ങളുടെ കല്യാണം ഈ ചേട്ടൻ നടത്തി തരും….പോരെ….സമാധാനമായില്ലേ ഇനി മോൻ പോയി ഉറങ്ങിക്കോ ഗുഡ് നയ്റ്…."

"അയ്യോ വെക്കല്ലേ ചേട്ടാ ഞാൻ പറഞ്ഞോട്ടെ….പ്ലീസ്…"

"ഓ എന്തുവാടാ നീ ഇതുവരെ പറഞ്ഞു കഴിഞ്ഞില്ലേ…."

"ചേട്ടാ….നാളെ അവളുടെ കല്യാണം ആണ്….എനിക്ക് സഹിക്കാൻ പറ്റണില്ല…."

"ആണോ സോറിയെടാ,...എന്തു ചെയ്യാനാ എല്ലാം വിധി ആണെന്ന് വിചാരിക്കാം നീ രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങിക്കോ എല്ലാം ശെരി ആകും…"

"ചേട്ടാ...പ്ലീസ്….അവൾ അവള് ഇറങ്ങി വരാൻ സമ്മതിച്ചു നിക്കുവാ...ചേട്ടൻ ഒന്നു പോണം….എനിക്കിപ്പോ ഇതു പറയാൻ വേറെ ആരുമില്ല….ചേട്ടാ പ്ലീസ്…"

അടിച്ച മയക്കം ഒരു സെക്കന്റ് കൊണ്ടു ഇറങ്ങി.

"നീ ഇതു എന്തൊക്കെ ആടാ ഈ പറയുന്നേ,… നാളെ കല്യാണം നടക്കാൻ പോകുന്ന പെണ്ണിനെ ഞാൻ പോയി ഇറക്കിക്കൊണ്ടു പോരണം എന്നോ….. നീ ചുമ്മ ഓരോന്ന് വിളിച്ചു പറയല്ലേ…"

സത്യം പറഞ്ഞാൽ പാതിരാത്രി ഉറക്കത്തിൽ നിന്നു വിളിച്ചു എഴുന്നേൽപ്പിച്ചു പറയാൻ പറ്റിയ കാര്യം, എനിക്ക് എല്ലാം കൂടെ പിടിച്ചു വട്ടായപ്പോ ഞാൻ കട് ചെയ്തു, തലയ്ക്ക് ആകെ ഒരു പെരുപ്പ്, അവൻ കിടന്നു കരയുന്നത് ഓർത്തിട്ട് സഹിക്കാൻ മേല,... രണ്ടെണ്ണം കൂടി അടിച്ചു ബോധം കെടാൻ പോലും വഴി ഇല്ലാതെ ഒന്നു ആടി ഇരിക്കുമ്പോഴാണ് ഫോണിൽ വീണ്ടും അവന്റെ വിളി വരുന്നത്, എടുക്കണ്ടാ എന്നു കുറെ നോക്കി, പക്ഷെ പറ്റിയില്ല.

"ചേട്ടാ…."

"ഞാൻ….ഞാൻ പൊക്കോളാം… നീ അവളുടെ വീട് എവിടെ ആണെന്നു പറ…"

"താങ്ക്യു….ചേട്ടാ….ഞാൻ ലൊക്കേഷൻ തരാം….ശരണ്യയെ ഞാൻ വിളിച്ചു പറയാം….."

"ഓഹ് ശെരി എന്ത് മൈരേലും കാണിക്ക്, ഞങ്ങൾ ഇപ്പൊ ഇറങ്ങുവാ അവിടെ

💬 Comments

View all comments