Chapter Title : കുടമുല്ല 1 [Achillies]
എത്തിയിട്ട് നിന്നെ വിളിക്കാം…"
ഫോണും കട് ചെയ്ത ഞാൻ കുറച്ചു നേരം ഒന്നു മന്ദിച്ചു ഇരുന്നു. അടുത്തു ചാള ചീഞ്ഞ പോലെ കിടക്കുന്ന മനീഷിനെ നോക്കി. ഇനി ഈ പുല്ലനെ എഴുന്നേല്പിക്കണോല്ലോ…. ഇവനെ ഇനി എന്തും പറഞ്ഞു വിളിച്ചോണ്ട് പോവും.
ഞാൻ പയ്യെ അവനെ വിളിച്ചു.
"ഡാ… ഡാ മനീഷേ…."
"പ്രീതി...പ്രീതി…"
"ഓഹ് അവന്റെ ഒടുക്കത്തെ അർജുൻ ഷഡ്ഢിയും പ്രീതിയും. ഡാ പൊട്ടാ...എണീക്കട…"
തട്ടി പൊക്കിയതും കണ്ണും തിരുമ്മി അവൻ എണീറ്റു.
"ഡാ നമുക്ക് ഒരു പെണ്ണിനെ ഇന്ന് രാത്രി ചാടിക്കണം…"
ഞാൻ വലിയ ലാഗ് ഒന്നും അടിപ്പിക്കാതെ കാര്യം പറഞ്ഞു അവന്റെ ഞെട്ടലും തെറിയും ഒക്കെ കഴിഞ്ഞു എത്രയും പെട്ടെന്ന് ഇറങ്ങാം എന്നു വെച്ചാണ് പറഞ്ഞത്. പക്ഷെ ആഹ് ഊള എഴുന്നേറ്റിരുന്നു ഒന്നു മൂളി, പിന്നെ എഴുന്നേറ്റു നടന്നു.
"ഇവനിതെന്താ ബോധം വന്നില്ലേ… ഡാ ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ…"
"ആടാ മൈരേ...ഞാൻ ഒന്ന് മുള്ളട്ടെ എന്നിട്ട് ചാടിക്കാം…"
അവൻ നടന്നു ചിറയുടെ വരമ്പിൽ മുണ്ടും പൊക്കി മുള്ളി.
"ഡാ…നാളെ കല്യാണം നടക്കാൻ പോവുന്ന ഒരു പെങ്കൊച്ചിനെ നമുക്ക് ഒന്ന് ചാടിക്കണം, നീ ഞാൻ പറഞ്ഞത് ശെരിക്കും കേട്ടോ…"
"ഹാ കേട്ടെടാ മൈരേ...ഒന്നു മുള്ളി കഴിഞ്ഞിട്ട് പോകാം…"
ഒരു കൂസലുമില്ലാതെ ആഹ് നാറി പറയുന്നത് കേട്ട് ഞെട്ടിയത് ഞാൻ ആണ്, ഇന്ന് ഫുൾ ഞെട്ടലിന്റെ ദിവസം ആണല്ലോ…
ആഹ് എന്ത് മൈരേലും ആവട്ടെ അവൻ വരാം എന്ന് പറഞ്ഞതുകൊണ്ട് ഞാനും ഒന്നു കൂൾ ആയി. അപ്പോഴേക്കും ഫോണിൽ അനിയന്റെ മെസ്സേജ് വന്നു കിടപ്പുണ്ട് ലൊക്കേഷനും
💬 Comments
View all comments