Chapter Title : കുടമുല്ല 1 [Achillies]
കമ്പോളത്തിലെ മാർക്കറ്റ് കൂടുതലാണെന്നറിഞ്ഞത് അതോടെ അതിലേക്ക് തിരിഞ്ഞു, പി ജി ഉള്ള കോണ്ഫിഡൻസിൽ ഒരു കുന്തോം നോക്കാതെയാണ് ആദ്യ പി എസ് സി എഴുതിയത്, എന്റെ കോണ്ഫിഡൻസ് നാലായിട്ടു മടക്കി കോത്തിൽ വെച്ചോളാൻ പറഞ്ഞു ബ്ലഡി പി എസ് സി…
അങ്ങനെ നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ ഒരു ഇന്സ്ടിട്യൂട്ടിൽ അങ്ങ് ചേർന്നു. പക്ഷെ ചേർന്ന് മൂന്ന് കൊല്ലമായിട്ടും നിന്നിടത്തു നിന്ന് കറങ്ങുന്ന കണ്ടതോടെ വീട്ടുകാരുടെ ടോൺ പിന്നെയും മാറി,.. സോമാറ്റോ വന്നതോടെ, എന്റെ കാര്യാമൊക്കെ നടന്നു പോവുന്നുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങൾ ഒക്കെ നടത്തുന്നത് അച്ഛനാണ്,ഒപ്പം ഗൾഫിൽ നിന്ന് കാശയച്ചു കൊടുക്കുന്ന അനിയൻ തെണ്ടിയും, സത്യം പറഞ്ഞാൽ അവനവിടെ എത്ര ശമ്പളം കിട്ടുമെന്ന് പോലും കൃത്യം പറഞ്ഞാൽ ഇവിടെ ആർക്കും അറിയില്ല എങ്കിലും അവൻ എന്തെങ്കിലും കൊടുക്കുന്നുണ്ടല്ലോ എന്നുള്ളതും കൊണ്ടും പറയാൻ ജോലി ഉള്ളതുകൊണ്ടും എന്നേക്കാൾ വില അവനുണ്ടെന്നുള്ളത് ഒരു തുണി ഉടുക്കാത്ത സത്യം ആണ്. ഈ അവൻ തെണ്ടി നാറി എന്നൊക്കെ പറയുമെങ്കിലും ആള് പാവമാണ്, പേര് വിനീത് ഭാർഗവ്.
ബെഡിൽ എണീച്ച പടി ഇരുന്നു മന്ദിച്ചു ഓരോന്ന് ആലോചിക്കുന്നതിന്റെയും സ്വപ്നം കാണുന്നതിന്റെയും ഒരു സുഖം അടിപൊളി ആണ്, പക്ഷെ ഒരു പ്രശ്നം ഉണ്ട്..കൂടുതൽ ഇരുന്നാൽ പിന്നെയും ഉറങ്ങിപ്പോവും, അതുകൊണ്ടു മാത്രം എഴുന്നേറ്റു, കലാപരിപാടികളും ടോയ്ലറ്റിലെ കലാപവും കഴിഞ്ഞു താഴെ ഇറങ്ങി,... പഴയ തറവാട്ടു വീടാണ് ഞങ്ങളുടെ, ഇളയ സന്തതി ആയതുകൊണ്ട് തന്തപ്പടിക്ക് ലോട്ടറി അടിച്ചതാണെന്നും പറയാം… ലാൽ ജോസിന്റെ നീലത്താമരയിലെ ആഹ് വീടിന്റെ പോലെ ഇരിക്കും ഏകദേശം, നടുമുറ്റം ഒന്നുമില്ല, എങ്കിലും ഒരസ്സൽ പഴയ സ്റ്റൈൽ
💬 Comments
View all comments