0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5K

തറവാട്, താഴെ ചെന്ന് അടുക്കളയിലെ ടേബിളിൽ അങ്ങ് ഇരുന്നു, അമ്മ അടുക്കളയിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടുന്നുണ്ട്, ഉച്ചക്കത്തെക്കുള്ള സംഭവങ്ങൾ കൂടി കാലാക്കിയിട്ട് വേണം അച്ഛന്റെ അടുത്തേക്ക് ആൾക്ക് പോവാൻ, അച്ഛനിപ്പൊ പറമ്പിലെ വാഴയ്ക്ക് മുഴുവൻ വെള്ളമൊഴിച്ചു കപ്പച്ചുവട് മാന്തിപ്പറിക്കുന്നുണ്ടാവും,... അത്യാവശ്യം മൂന്ന് മൂന്നര ഏക്കറിൽ വാഴയും കപ്പയും ഒക്കെ ഉണ്ട്,.... എങ്കി പിന്നെ നിനക്ക് കൃഷി ചെയ്തൂടെ മൈരെ എന്നാവും നിങ്ങൾ ആലോചിക്കുന്നത്, My thoughts exactly പക്ഷെ അതിലൊരു ക്യാച്ച് ഉണ്ട്… ഒന്ന് ഇത്രയും പഠിപ്പിച്ചത് കൃഷി ചെയ്യാൻ ആണോ എന്ന ഊള ചോദ്യം ആദ്യം അച്ഛന്റെ വായിൽ നിന്ന് വരും അതിനെ എങ്ങനെ എങ്കിലും നേരിട്ടാലും അടുത്ത പണി എന്ന് പറയുന്നത് ഞാൻ അവിടുന്നു ഇനി സ്വർണം ഖനനം ചെയ്തെടുത്താലും അത് മാർക്കറ്റിൽ കൊണ്ടുപോയി വിക്കുന്നതും ക്യാഷ് വാങ്ങുന്നതും അച്ഛൻ ആയിരിക്കും, നയാ പൈസ എന്റെ കയ്യിൽ കിട്ടില്ല, പിന്നെ ഞാൻ എന്തിന് പറമ്പിൽ പണി എടുത്തു എന്റെ നട്ടെല്ല് റബ്ബർ ആക്കണം….

ഓഹ് പുല്ല് ഞാൻ പിന്നെയും കാടുകയറി പോയല്ലേ,...ഒരു സെക്കന്റ് കിട്ടിയാൽ ഞാൻ എന്തേലും ആലോചിച്ചോണ്ടിരിക്കും. നമുക്ക് വിഷയത്തിലേക്ക് വരാം, അടുക്കളയിൽ റോ റോ സർവിസ് നടത്തുന്ന എന്റെ അമ്മയുടെ പേരാണ് ഉഷ, മിന്നൽ ഷിബുവിനെ കിട്ടാത്ത കൊണ്ടാണോ എന്തോ,... മിന്നൽ ബസ് ഓടിച്ചിരുന്ന ഭാർഗവനെ കെട്ടി ഞങ്ങളുടെ അമ്മയായത്. വീട്ടിൽ എന്നോട് കുറച്ചെങ്കിലും ഒരു സഹാനുഭൂതി ഉള്ള ആളായിരുന്നു,...ഇപ്പൊ കിട്ടും സർക്കാർ ജോലി ഇപ്പൊ സർക്കാർ ജോലി കിട്ടും എന്ന് പറഞ്ഞു ഒന്ന് രണ്ടു വര്ഷം ഞാൻ

💬 Comments

View all comments