Chapter Title : കുടമുല്ല 1 [Achillies]
ഇട്ടു വലിപ്പിച്ചത് കൊണ്ടാണെന്നു തോന്നുന്നു ഇപ്പോൾ അമ്മയ്ക്കും എന്നെ അത്ര വില ഇല്ലാതെ ആയിട്ടുണ്ട്,...പോയ മാനവും അന്തസ്സും തിരിച്ചു പിടിക്കാനുള്ള എന്റെ കഠിനശ്രെമം ആണേൽ എങ്ങും എത്തുന്നുമില്ല… ഉള്ളിൽ നിറഞ്ഞു വന്ന കലി തീർത്തത് പാത്രത്തിൽ എന്നെ നോക്കി അഹങ്കരിച്ചിരുന്ന തെണ്ടി പുട്ടിന്റെ കഴുത്തു പിടിച്ചു ഞെരിച്ചിട്ടാണ്. എനിക്കുള്ളതും തന്ന് അടുക്കള ഒതുക്കി അമ്മ പിറകിലെ വാതിലിലൂടെ പറമ്പിലേക്ക് ഇറങ്ങി.
"ഡാ എവിടേലും തെണ്ടാൻ പോവുന്നുണ്ടെൽ മുന്നിലെ വാതിൽ അടച്ചോണം…"
ഉത്തരവുമിട്ട് നയ്റ്റിയിൽ കയ്യും കൂട്ടി തുടച്ചു ആള് പോയി.
അമ്മ പോയപാടെ കബോർഡിൽ ഞാൻ കാണാതെ പൂഴ്ത്തി വെച്ച ഹോര്ലിക്സ് കൂടെ കുറച്ചു പുട്ടിലേക്ക് കമിഴ്ത്തി ഞെരിച്ചങ് കഴിച്ചു. നീട്ടിയൊരു ഏമ്പക്കവും വിട്ടു അങ്ങെഴുന്നേറ്റു.
"Isn't it lovely…"
ബില്ലി കുട്ടി പിന്നേം തുടങ്ങി. നുണയൻ കാളിങ്…
"നാറി വരുന്നില്ലേ….???"
എടുത്തതെ തെണ്ടിയുടെ വിഷ് വന്നു,... സോമാറ്റോ ഓടാനുള്ള വിളി ആണ് ഇപ്പോ ഇറങ്ങിയാൽ കുറച്ചു കൂടി കഴിഞ്ഞു ഒരു പീക്ക് ഹവർ ആവുമ്പോ അത്യാവശ്യം ഓട്ടം കിട്ടും,... എപ്പോഴും ഇവനും ഞാനും കൂടി ആണ് പോകാറുള്ളത്.
"ദേ ഇപ്പോ എറങ്ങാട തെണ്ടി ഒരു പത്തു മിനിറ്റ്…"
ഇപ്പോ കുറച്ചായി സോമാറ്റ ഓടാൻ എനിക്ക് നല്ല ഇന്ററെസ്റ് ഉണ്ട്,...വേറൊന്നും കൊണ്ടല്ല അമ്മാവന്റെ പടക്കുതിര ഏതു സമയവും അന്ത്യശ്വാസം വലിക്കാൻ ചാൻസ് ഉണ്ടെന്നു ഒരു തോന്നൽ എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്, പുതിയ ഒരു ബൈക്ക് കുറെ നാളായുള്ള ഒരു സ്വപ്നം ആണ് അതിനു കാശും കൂട്ടി തുടങ്ങി… ഇനിയും വേണം പക്ഷെ, അതിനു വേണ്ടിയിട്ടാണ് ഇപ്പോ പണിയെടുക്കാൻ
💬 Comments
View all comments