Chapter Title : കുടമുല്ല 1 [Achillies]
വണ്ണം ഒന്നു മിണ്ടിയിട്ടു പോലും ഇല്ല...എന്തിനു കണ്ടിട്ടു പോലുമില്ല… ആള് വെറും പാവം ആണെന്ന് തോന്നുന്നു… ഓരോ ചിന്തകളിൽ കാടുകയറുമ്പോൾ വിളി വന്നു. ചേട്ടാ….!
വേറാരുമല്ല എന്റെ അനിയൻ തെണ്ടി മുന്നിൽ നിന്നു മോങ്ങുന്ന പടം. അതോടെ ഓരോ അർത്ഥമില്ലാത്ത സ്വപ്നങ്ങൾക്ക് വിരാമം ഇട്ടുകൊണ്ടു ബൈക്കിന്റെ ആക്സിലേറ്റർ ഞാൻ തിരിച്ചു വച്ചു,.... ***********************************
എ ടി എം ഇൽ നിന്ന് എന്റെ കുഞ്ഞു കൂട്ടലിൽ നിന്നു കുറച്ചു കാശും വലിച്ചു, ഒരു തുണിക്കടയിൽ കയറി പെണ്ണുങ്ങളുടെ സെക്ഷനിൽ നിക്കുമ്പോൾ ആകെ കിളിപോയ അവസ്ഥ ആയിരുന്നു. എന്താ വാങ്ങേണ്ടേ എന്നും അറിയില്ല, വായും പൊളിച്ചു ഒരു ചുക്കും അറിയാതെ നിക്കുന്ന എന്നെ കണ്ടിട്ടാവും അവിടുത്തെ ഒരു പെങ്കൊച്ചു വന്നു ചോദിച്ചു.
"എന്താ ചേട്ടാ വേണ്ടേ….ഇതു വിമൻസ് സെക്ഷൻ ആണ്…"
"അത്...വീട്ടിൽ ഇടാൻ പറ്റുന്ന ഡ്രസ് ഏതേലും…."
"ആർക്കാ…"
"ഭാര്യയ്ക്കാ…"
പെട്ടെന്ന് വായിൽ വന്നത് പറഞ്ഞെങ്കിലും പിന്നെ അപ്പുറോം ഇപ്പുറോം ആരേലും ഉണ്ടോ എന്ന് ഒന്നു ചുറ്റി നോക്കി.
"ആൾക്ക് എത്ര വയസ്സ് കാണും...."
എന്റെ മുന്നിൽ നടന്നു തുടങ്ങിയ അവളുടെ പിന്നാലെ ഞാനും നടന്നു, മുറുക്കി ഉടുത്ത സാരിയിൽ ഇടം വലം നടത്തത്തിൽ തെന്നിത്തെറിക്കുന്ന ആകൃതിയൊത്ത ചന്തിയും ഇടയ്ക്കിടെ നോക്കി നടന്ന ഞാൻ അത് കേട്ടില്ല…"
"ചേട്ടോ...ഭാര്യയ്ക്ക് എത്ര വയസ്സ് കാണുമെന്ന്…"
പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു എന്നോട് ചോദിച്ച അവളുടെ കണ്ണിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.
"ഒരു ഇരുപത്തിമൂന്ന് ഇരുപത്തിനാലു കാണുമായിരിക്കും…"
"ആഹ് ബെസ്റ്റ്…"
അവൾ എന്നെയും കൂട്ടി ഒരു ഡെസ്കിന് അടുത്തെത്തി.
"സൈസ് എത്രയാ…"
വീണ്ടും ചോദ്യം..ഇവർക്കിതു എന്തേലുമൊക്കെ എടുത്തങ് തന്നാൽ പോരെ… ഞാൻ വീണ്ടും ആലോചിക്കുന്നത് കണ്ട അവൾ കണ്ണു കൂർപ്പിച്ചു.
"എന്തേ സൈസും അറിയില്ലേ…"
അവളുടെ ചോദ്യത്തിൽ പരിഹാസം.
"തന്റെ സൈസ് കാണും…"
ഞാൻ കണ്ണും പൂട്ടി പറഞ്ഞു,... ഈശ്വര കറക്ട ആയിരിക്കണേ… ഒന്നു പ്രാർത്ഥിച്ചു, പെണ്ണ് ചുണ്ടൊന്നു കോട്ടി തിരിഞ്ഞു ഷെൽഫിലെ ഓരോന്നായിട്ട് എടുത്തു ഡെസ്കിലേക്കിട്ടു. ഞാൻ കുറച്ചു ബനിയനും രണ്ടു മൂന്നു ഫുൾ ലോങ് പാവാടയും എടുത്തു നോക്കി വെച്ചു,
💬 Comments
View all comments