0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.1K

കൊല്ലം കൂടി ഈ ആട്ടും തുപ്പും സഹിക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു,തിരികെ റൂമിലേക്ക് നടന്നു. റൂമിൽ അവൾ അപ്പോഴേക്കും അതിൽ നിന്നൊരു ലോങ് പാവാടയും ബനിയനും എടുത്തിട്ടിരുന്നു, ഫോൺ ഞാൻ അവൾക്ക് നീട്ടി,

"എന്തേലും കഴിച്ചോ…"

"ഉം….അമ്മ വിളിച്ചിരുന്നു മുന്നേ...ഏട്ടൻ വരാൻ വൈകും അതുകൊണ്ടു നേരത്തെ കഴിച്ചോളാൻ പറഞ്ഞപ്പോൾ…."

അവൾ പാതിയിൽ നിർത്തി തല കുനിച്ചു,... ഹോ ഭാഗ്യം അപ്പൊ എന്നോട് മാത്രേ രണ്ടു പേർക്കും വഴക്കുള്ളൂ എന്നു മനസ്സിലായി, താഴെപ്പോയി എന്തേലും കഴിക്കണം എന്നുണ്ട് പക്ഷെ ഈ അവസ്ഥയിൽ അതു കുറച്ചു റിസ്ക് ആണെന്ന് മനസിലായതോടെ അതങ്ങു ഉപേക്ഷിച്ചു, അത്താഴം ഇന്നത്തേക്ക് വായു ആക്കാൻ തീരുമാനിച്ചു,.

"ഏട്ടൻ കഴിച്ചോ…!"

നനുത്തതെങ്കിലും ഉള്ളു തുളയ്ക്കുന്ന ശബ്ദം,.. ഞാൻ ഒന്ന് തലയാട്ടി,

"ഡ്രെസ്സ് ഒക്കെ പാകമാണോ, കൃത്യമായിട്ട് അറിയാത്തത് കൊണ്ടു അവിടുത്തെ ഒരു പെണ്ണ് നോക്കി എടുത്തതാ…"

"ഉം….പാന്റ് കുറച്ചു ടൈറ് ആഹ്…"

"സാരമില്ല വേറെ വാങ്ങാം…"

രാവിലെ കണ്ട അഹങ്കാരി ഇപ്പൊ പൂച്ചകുട്ടി ആയതിൽ എനിക്ക് തെല്ലൊരു അത്ഭുതം തോന്നാതിരുന്നില്ല….. ഷവറിൽ നിൽക്കുമ്പോൾ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഞാൻ ആലോചിച്ചു, നോക്കി...കൂടുതൽ ആലോചിക്കും തോറും വട്ടു പിടിക്കാൻ തുടങ്ങി, അതോടെ അതങ്ങു നിർത്തി.

ഞാൻ ബാത്റൂമിൽ നിന്നിറങ്ങി, ഇനി കിടന്നൊന്നു ഉറങ്ങണം നല്ല ക്ഷീണമുണ്ട്, മുഖവും കഴുകി പുറത്തേക്കിറങ്ങുമ്പോൾ അവൾ കട്ടിലിന്റെ ഒരു മൂലയിൽ പരുങ്ങി നിൽക്കുന്നുണ്ട്, കാര്യം എനിക്ക് മനസ്സിലായതുകൊണ്ട് ഞാൻ കട്ടിലിനു താഴെ വെച്ചിരുന്ന പനംപായ എടുത്തു നിലത്തു വിരിച്ചു,ഒരു ഷീറ്റും എന്റെ പുതപ്പും കട്ടിലിൽ നിന്നു തലയിണയും എടുത്തു നിലത്തേക്കിരുന്നു,

"അയ്യോ...ഞാൻ,

💬 Comments

View all comments