0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.1K

ഞാൻ താഴെ കിടന്നോളാം…"

മുകളിൽ നിന്ന് പരിഭവത്തോടെയുള്ള സ്വരം,.

"ഏയ്...എനിക്കിതൊക്കെ ശീലം ഉള്ളതാ….താൻ കിടന്നോ ഗുഡ് നയ്റ്…"

ഒരു വർഷം കഴിഞ്ഞുള്ള പുതു ജീവിതം സ്വപ്നം കണ്ടു, ഞാൻ പായയിലേക്ക് ചുരുണ്ടു.

പിറ്റേന്ന് വെളുപ്പിനെ തന്നെ എഴുന്നേറ്റു, ഈ വെളുപ്പിനെ എന്നു പറയുമ്പോൾ സൂര്യൻ ഉദിക്കുന്നതിനു മുന്നേ എഴുന്നേൽക്കേണ്ടി വന്നു, രാവിലെ എഴുന്നേറ്റ് പരിചയമില്ലാത്തത് കൊണ്ടു ഇനി എന്റെ ബോഡിക്ക് എന്തേലും പറ്റുവോ എന്തോ, ഓരോന്നു ആലോചിച്ചു പായയിൽ നിന്നു തല കുത്തി പൊങ്ങി, ഉറക്കം ഒന്നും ശെരി ആയിട്ടില്ല, വലിയ ഷോ കാണിച്ചു നിലത്തു കിടന്നു ഉറങ്ങണ്ടായിരുന്നു.. പക്ഷെ കട്ടിലിലേക്ക് നോക്കിയതോടെ വിഷമം മുഴുവൻ മാറി, അവിടെ ഒരു തലയിണയും കെട്ടിപ്പിടിച്ചു ഒന്നുമറിയാതെ പൂച്ചക്കുട്ടിയെ പോലെ ഉറങ്ങുകയായിരുന്നു അവൾ, പുറത്തു സൂര്യൻ ഇല്ലെങ്കിലും വെളിച്ചം പരന്നിട്ടുണ്ട്, ജനലിലൂടെയുള്ള വെളിച്ചത്തിൽ അവളുടെ നിഷ്കളങ്കമായ ഉറക്കം ഞാൻ നോക്കി നിന്നുപോയി, ചുണ്ടൽപ്പം കൂർപ്പിച്ചു ആരോടോ പരാതി പറയും പോലെ, ഇരു നിറം ആണ് അവൾക്ക്,... എന്നിട്ടും എന്തോ പിടിച്ചുലയ്ക്കുന്ന ഐശ്വര്യം,... പീലി തിങ്ങിയ കണ്ണിമകൾക്ക് എന്തൊരു ഭാരം ആയിരിക്കുമോ എന്തോ, ഒരു വശം ചെരിഞ്ഞു അലസമായി ഉറങ്ങുന്ന പെണ്ണ്,... ആദ്യമായി എനിക്കുള്ളിൽ മോഹം തോന്നി, ശെരിക്കും ഇവൾ എന്റെ ഭാര്യ ആയിരുന്നെങ്കിൽ,... ഒരു നിമിഷം മുഴുവനും എടുത്തു ഞാൻ അവളെ നോക്കി നിന്നു, ഒരു ഞരക്കം വിട്ടു തിരിഞ്ഞു കിടന്ന അവളെ നോക്കി ഞെട്ടി ഞാൻ എഴുന്നേറ്റു, ആദ്യം എനിക്ക് എന്നോട് തന്നെ തോന്നിയത് പുച്ഛം ആയിരുന്നു, പിന്നെ വെറുപ്പും, മറ്റൊരാളെ മനസ്സിൽ നിറച്ചു ജീവിക്കുന്ന പെണ്ണ്, അവന്റെ

💬 Comments

View all comments