Chapter Title : കുടമുല്ല 1 [Achillies]
കൂടെ ജീവിക്കാൻ ഇറങ്ങി പുറപ്പെട്ട പെണ്കുട്ടിയെ പറ്റി അങ്ങനെ ചിന്തിക്കുന്നതിൽ എനിക്ക് തന്നെ എന്തോ പോലെ തോന്നി, അതും സ്വന്തം അനിയന്റെ പെണ്ണിനെക്കുറിച്ചു കൂടി അങ്ങനെ ചിന്തിച്ചെന്നോർത്തപ്പോൾ, പിന്നെ നിൽക്കാൻ പോലും തോന്നിയില്ല, ബാത്‌റൂമിൽ കയറി ആഹ് ചിന്തകൾ എല്ലാം തലയിൽ നിന്നൊഴുക്കി കളയാൻ തലയിലൂടെ വെള്ളം കുറെ കോരിയൊഴിച്ചു,. ഒന്നു തണുത്തു കിട്ടിയപ്പോൾ, കുറച്ചു ആശ്വാസമായി അതോടെ കുളിച്ചിറങ്ങി,... ഞാൻ ഇറങ്ങുമ്പോഴും അവൾ ഉറക്കമായിരുന്നു, മുടിയും ചീവി താഴേക്ക് ഇറങ്ങി ചെന്നു പെട്ടത് അമ്മയുടെ മുന്നിൽ, ഒരു വിചിത്ര ജീവിയെ പോലെ എന്നെ നോക്കുന്ന അമ്മയെ കണ്ടപ്പോൾ എനിക്കും ഒരു നാണം തോന്നാതിരുന്നില്ല,... അമ്മ കാലങ്ങൾക്ക് ശേഷം ഇന്നാവും എന്നെ ഈ സമയം ഇങ്ങനെ കാണുന്നത്, ഇളഭ്യനായി ഒരു ചിരിയും ചിരിച്ചു ഞാൻ അമ്മയ്ക്ക് പിന്നെ മുഖം കൊടുക്കാതെ താഴേക്ക് ഇറങ്ങി, സൂര്യൻ വന്നു സലാം പറഞ്ഞിട്ടുണ്ട്, മൂപ്പരുടെ ജോലിയും തുടങ്ങിയിട്ടുണ്ട്,... മുറ്റത്ത് മഞ്ഞിന്റെ ചെറു നനവ്, അന്തരീക്ഷത്തിലും ആഹ് ചെറിയ തണുപ്പിന്റെ തുള്ളികൾ, ഒന്നിറങ്ങി ഞാൻ നടന്നു, കയ്യിലും മുഖത്തും എല്ലാം ആഹ് നനവ് തട്ടുമ്പോൾ വല്ലാത്ത സുഖം, സൂര്യന്റെ ചെറുചൂടുള്ള നാമ്പുകൾ ദേഹത്തെ പൊതിയുമ്പോൾ വല്ലാത്ത ഉണർവ്വ്,... തോട്ടത്തിലൂടെ ശ്വാസം നീട്ടിയെടുത്തു ഞാൻ പതിയെ നടന്നു, കഴിഞ്ഞു പോയ യാത്രകളോ വരാനിരിക്കുന്ന ദിവസങ്ങളോ ഒന്നും മനസ്സിലില്ല, കയ്യിലുള്ള ഈ നിമിഷം മാത്രം. വല്ലാത്ത ഒരു ഫീൽ… അകലത്തെ അമ്പലത്തിൽ നിന്നു ഉച്ചത്തിൽ വെച്ചിരിക്കുന്ന ദേവി സ്തുതികൾ കാതിൽ വീഴുന്നുണ്ട്, തോപ്പിലെ കുഴിയും ചെറു ഉയർച്ചയും താണ്ടി ഒന്നു നിന്നു കൈ വിരിച്ചു പിടിച്ചു,
💬 Comments
View all comments