0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

പിന്നെ തിരികെ നടന്നു, എല്ലാം കേട്ടു നടക്കുമ്പോൾ പല പ്രാവിശ്യം എല്ലാം പറയണം എന്നുണ്ടായിരുന്നു, പക്ഷെ, എന്തോ പറ്റിയില്ല… തിരികെ നടന്നു ഉമ്മറത്തേക്ക് കയറി, ചുമ്മ ഓരോന്നു ആലോചിച്ചു മുറ്റവും വഴിയും നോക്കി ഇരുന്നു.

"ഏട്ടാ….ചായ…"

കിളിയുടെ കൊഞ്ചൽ, തല തിരിച്ചു നോക്കിയപ്പോൾ അവൾ, കുളിച്ചു ഉടുപ്പ് മാറിയിട്ടുണ്ട്, കയ്യിൽ നീട്ടിപിടിച്ച ചായ, ഞാൻ വാങ്ങിച്ചു,

"താൻ കുടിച്ചോ….?"

"ഉം…"

ഒരു കുട്ടിയെ പോലെ തലയാട്ടി മൂളി.

"അമ്മ എന്തേലും പറഞ്ഞോ…?"

"പേരെന്താ, വീടെവിടെയാ, എന്നൊക്കെ ചോദിച്ചു…"

അപ്പോഴാണ് എനിക്കും ഇവളെക്കുറിച്ചു കൂടുതലൊന്നും അറിയില്ലാത്ത കാര്യം ഓർത്തത്,... ഇനി മുന്നോട്ടു പോണെങ്കിൽ ഇവളെക്കുറിച്ചു ഞാനും എന്നെക്കുറിച്ചു ഇവളും അറിഞ്ഞിരിക്കണമല്ലോ,...

ഞാൻ ചായ കുടിച്ചു അവളെയും കൂട്ടി മുറിയിൽ എത്തി,...

അര മണിക്കൂർ എടുത്തു അവളെ കുറിച്ചു അത്യാവശ്യം അറിയേണ്ട കുറച്ചു കാര്യങ്ങൾ ഒക്കെ അറിഞ്ഞു വെച്ചു. എന്നെക്കുറിച്ചും കുറച്ചൊക്കെ പറഞ്ഞു കൊടുത്തു, ശരണ്യ, ശരണ്യ വാസുദേവ് അതാണ് മുഴുവൻ പേര്, ഒരനിയത്തി ഉണ്ട് പിന്നെ അമ്മ, അച്ഛന് ചെറിയ രീതിയിൽ ബിസ്സിനെസ്സും പിന്നെ കുറച്ചു നല്ല രീതിയിൽ രാഷ്ട്രീയവും, INSP യിൽ മണ്ഡലം സെക്രെട്ടറിയോ പ്രെസിഡന്റോ ഏതാണ്ടാ… വെറുതെ അല്ല RDP തെണ്ടികൾക്ക് ഇത്ര ഉത്സാഹം,... ആള് ഡിഗ്രി കഴിഞ്ഞു ഏതോ ഇൻസ്റ്റിറ്റിട്യൂട്ടിൽ ഇപ്പൊ ബാങ്ക് കോച്ചിങ്ങിന് പോവുന്നുണ്ട്,... എന്റെ അനിയൻ തെണ്ടി ഏതോ കൂട്ടുകാരന്റെ കല്യാണത്തിന് പോയപ്പോൾ അവിടുന്നു കണ്ടു ഇഷ്ടപ്പെട്ടു എഫ് ബി യിലൂടെ റിക്വസ്റ്റും പിന്നെ ചാറ്റിയും, ഒക്കെ വീഴ്ത്തിയെടുത്തതാണ് പാവത്തിനെ. അവളും ഇപ്പോൾ ഏറെക്കുറെ ഈ സഹചര്യത്തോട് പൊരുത്തപ്പെടാൻ തുടങ്ങിയിട്ടുണ്ട്,...ആദ്യം എന്നെ

💬 Comments

View all comments