Chapter Title : കുടമുല്ല 1 [Achillies]
നോക്കിയ എന്റെ കണ്ണു നിന്നത് അവളുടെ അല്പം ഉന്തി നിന്ന വയറിൽ ആയിരുന്നു.
അവന്റെ കണ്ണിൽ ഒരു നിസ്സഹായത വിരിഞ്ഞു വന്നു, അവന്റെ കുനിഞ്ഞ തല ഞാൻ കരുതിയത് സത്യമാണ് എന്നുള്ളതിന്റെ തെളിവായിരുന്നു,
പെരുവിരലിൽ നിന്നു അരിച്ചെത്തിയ കോപം കയ്യിലേക്ക് ഇരച്ചെത്തിയപ്പോൾ കോളറിൽ കൊരുത്തു പിടിച്ചു അവനെ ഭിത്തിയിലേക്ക് ഞാൻ ചേർത്തു, അമ്മയും അഖിലും വന്നെന്നെ വട്ടം പിടിച്ചു വലിച്ചു മാറ്റി, പിടഞ്ഞു മാറിയ ഞാൻ അലറിക്കൊണ്ടു അവനു നേരെ കുതിക്കാൻ ഒരുങ്ങുമ്പോൾ മുന്നിലേക്ക് അച്ഛൻ വന്നു നിന്നു,...
"അടങ്ങി നിക്കട……. ഏട്ടന്റെ അധികാരം കാണിക്കാൻ നിനക്ക് എന്ത് അവകാശം….നീ നിനക്ക് തോന്നിയ ഒരുത്തിയെ കൊണ്ടു വന്നു, നീ കാണിച്ച ധൈര്യം അവനും അവന്റെ തോന്നിയവാസത്തിനു കാണിച്ചു,....നീ ഓർക്കാതെ പോയ ഞങ്ങളെ അവനും ഓർത്തില്ല….അത്രേ ഉള്ളൂ….അവനെ തല്ലാൻ നിനക്കെന്തു യോഗ്യതയാടാ ഉള്ളേ…."
മുന്നിൽ നിന്നു അച്ഛൻ അലറി ചോദിച്ചപ്പോൾ ഉരുകിയത് ഞാൻ ആയിരുന്നു,...ഇപ്പോൾ ഇവിടെ വെച്ചു എല്ലാം തുറന്നു പറഞ്ഞാൽ അവൻ എല്ലാം സമ്മതിക്കുമെന്ന ഉറപ്പ് എനിക്ക് എപ്പോഴേ നഷ്ടപ്പെട്ടിരുന്നു. പറഞ്ഞാലും ഇവർക്ക് മുന്നിൽ ഞാനും അവളും വെറും കോമാളി ആവത്തെ ഉള്ളെന്ന് എനിക്ക് തോന്നി. അവന്റെ കണ്ണിലേക്ക് ഞാൻ നോക്കി, അവിടെ കുറ്റബോധത്തിന്റെ ഒരു കണിക പോലും ഉണ്ടായില്ല,...അവൻ ചതിച്ചത് എന്നെയാ, ഈ വീടിനെ, അച്ഛനെ അമ്മയെ….ചാരുവിനെ… ചാരു...പെട്ടെന്നാണ് അവളെക്കുറിച്ചു ഞാൻ ഓർത്തത്,....ഈശ്വരാ... പടി ഓടി ഞാൻ മുറി തള്ളി തുറന്നു ചെല്ലുമ്പോൾ കയ്യിൽ എടുത്തു പിടിച്ച കത്തി മറു കൈക്ക് മേൽ വരയാൻ ഒരുങ്ങി നിക്കുന്ന ചാരു,... ഡോർ ഞാൻ ലോക്കിട്ടു,... എന്റെ വരവിൽ
💬 Comments
View all comments