0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

കൈക്ക് മേൽ വീണു,

"ഡാ,...നീ വാ...നമുക്ക് നിന്റെ വീട്ടിൽ എത്തണം…."

അവന്റെ മുഖം ആകെ കുറുകി ഇരുന്നു,...

"എന്താടാ എന്താ പ്രശ്നം…"

അവന്റെ മുഖത്തു നിന്നും എന്തോ പന്തികേട് എനിക്ക് ഊഹിക്കമായിരുന്നു,

"നീ വാ...ഞാൻ പറയാം…."

എന്റെ കയ്യും വലിച്ചു നടന്നതല്ലാതെ അവൻ മറ്റൊന്നും പറഞ്ഞില്ല.

അവന്റെ പിറകിൽ ബൈക്കിൽ ഇരുന്നു പോകുമ്പോഴും അവൻ ഒന്നും പറഞ്ഞില്ല, വീട്ടിലെ വഴി തിരിഞ്ഞു മുറ്റത്തേക്ക് കടന്നപ്പോൾ വീടിനു മുന്നിൽ ഒരു കൂട്ടം ഞാൻ കണ്ടു, ഉള്ളിൽ അകാരണമായ ഒരു ഭയം ഉടലെടുത്തു, പെട്ടെന്ന് ബൈക്കിൽ നിന്നും ചാടി ഇറങ്ങിയ ഞാൻ ആളുകളെയും മാറ്റി അകത്തേക്ക് കയറുമ്പോൾ കസേരയിൽ ചാഞ്ഞു നെറ്റിയിൽ പുറംകൈ വെച്ചുകൊണ്ട് അച്ഛൻ ഇരിപ്പുണ്ട്, അകത്തു കയറിയപ്പോൾ, ഭിത്തിയിൽ ചാരി കണ്ണീർ തുടച്ചു അമ്മയും, ഹാവൂ ആശ്വാസമായി...

കൂടെ നിക്കുന്ന അയലത്തുള്ളവർ അമ്മയെ എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്, അവിടെ നിക്കുന്നവർ പരസ്പരം എന്തൊക്കെയോ പിറുപിറുക്കുന്നു, കാര്യം അറിയാതെ എനിക്ക് ആകെ വട്ടു പിടിക്കുന്നുണ്ടായിരുന്നു, ചാരുവിനോട് ചോദിക്കാനായി മുകളിലേക്ക് കയറാൻ നേരത്തായിരുന്നു എന്റെ തോളിൽ ഒരാളുടെ കൈ വീണത്,

തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത്, വിനീതിനെ ആണ്.

"വിനു...നീ..എങ്ങനെ ഇവിടെ,...നീ എപ്പൊ വന്നു…"

അവന്റെ മുഖം പെട്ടെന്ന് കണ്ടതിലുള്ള അമ്പരപ്പിൽ ഞാൻ ഒന്ന് വിയർത്തു,...

"ഞാൻ,...ഞാനിപ്പോ വന്നേ ഉള്ളൂ….ലീവ് നേരത്തെ ആയി,..."

പെട്ടെന്ന് എന്റെ ഉള്ളിലെന്തോ വെട്ടി,...ഇവൻ വന്നതിനെന്തിനാ ഇവിടെ ഈ കരച്ചിലും പിഴിച്ചിലും ആൾക്കൂട്ടവും ഒക്കെ,.... ഉത്തരം തേടി അധികം നിൽക്കേണ്ടി ഒന്നും വന്നില്ല, അവന്റെ പിറകിൽ നിന്നു ഒരു പെണ്ണ് നീങ്ങി നിന്നു, അവളെ ഒന്നുഴിഞ്ഞു

💬 Comments

View all comments