0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

മൂടിയിരുന്നു, അന്ന് രാത്രി അവളോ ഞാനോ ഒന്നും സംസാരിച്ചില്ല,... പിന്നീടുള്ള നാളുകളിലും അതു തുടർന്നു ഉള്ളിൽ വല്ലാത്ത നോവുണ്ടായിരുന്നെങ്കിലും, അവളെ പിരിയുമ്പോൾ ഉള്ള വേദന കുറയ്ക്കാൻ ഈയൊരു അകൽച്ച ഇപ്പോൾ അത്യവശ്യമാണ് എന്നു തോന്നി,

രാത്രികളിൽ ഞാൻ വീണ്ടും ചിറയിൽ ആയി, ആദ്യമൊക്കെ അവൾ ചോദിച്ചെങ്കിലും പിന്നീട് അവൾ അതും ചോദിക്കാതെ ആയി, നുണയനോടും അർജ്ജു്നോടും രാഹുലിനോടും പിണങ്ങിപോയി തിരിച്ചു വന്ന മനീഷിനോടും ഒക്കെ പറഞ്ഞപ്പോൾ അവർക്കും മനസ്സിലായി,... രാത്രികളിൽ ചിറയിൽ അവളെ മറക്കാനായി ലഹരി തൊണ്ടക്കുഴിയിലൂടെ ഇറങ്ങി, അവളോടൊപ്പം ഒരു മുറിയിൽ ഇനിയും പേടിച്ചു കഴിയുന്നതിലുള്ള വീർപ്പുമുട്ടൽ ഒഴിവാക്കാൻ ചിറയിൽ ഞാൻ രാത്രികൾ കഴിച്ചു കൂട്ടി തുടങ്ങി,

ഇടയ്ക്ക് എന്നെ കാണുമ്പോൾ കണ്ണും നിറച്ചു നിൽക്കുന്ന അവളെ കാണുമ്പോൾ എന്റെ ഉള്ളും പിടയുന്നുണ്ടായിരുന്നു, അവൾക്കും കാര്യം മനസ്സിലായിരിക്കണം,....

***********************************

വീണ്ടും ഒരു മാസം കൂടി കൊഴിഞ്ഞു, ചാരു വീട്ടിൽ വന്നിട്ടു ഇപ്പോൾ എട്ടു മാസം കഴിഞ്ഞു,... ചാരുവുമായി ഞാൻ തീർത്ത അകലം ഇപ്പോൾ ഒരു മതിലായി ഞങ്ങൾക്കിടയിൽ ഉയർന്നു,... ചിറയിലെ ഒരു രാത്രി കഴിഞ്ഞു ഉറക്കം എഴുന്നേറ്റ ഞാൻ കണികണ്ടത് നുണയനെ ആയിരുന്നു,

"നീ ഇന്നലെ രാത്രി വീട്ടിൽ പോയതല്ലേ...രാവിലെ ഇങ്ങു വീണ്ടും പോന്നോ…"

കണ്ണും തിരുമ്മി ഞാൻ എഴുന്നേറ്റു, അടുത്തു വെച്ചിരുന്ന കുപ്പിയിൽ നിന്നും മൂട്ടിൽ കിടന്നിരുന്ന വെള്ളം എടുത്തു വായ് കഴുകി, പിന്നെ കുറച്ചുകൂടെ വെള്ളം എടുത്തു മുഖം കഴുകി,

"നീ പോയി റെഡി ആയിക്കോ ഞാൻ എത്തിക്കോളാം,..."

അവനോടു പറഞ്ഞു ഞാൻ ചിറയിലെ മാടത്തിലേക്ക് നടന്നു, അവന്റെ കൈ പെട്ടെന്ന് എന്റെ

💬 Comments

View all comments