Chapter Title : കുടമുല്ല 1 [Achillies]
എന്ന്, അതു ഞാനും ശ്രെദ്ധിച്ചിരുന്നു, രാത്രിയിൽ കുറച്ചു നാളുകളായി ഇപ്പോൾ വിളി ഇല്ല,
"ഞാൻ അങ്ങോട്ടു വിളിച്ചാലും എപ്പോഴും തിരക്കാണ് എന്നു പറഞ്ഞു വെക്കും, എന്നാൽ എന്നെ ഒട്ടു വിളിക്കത്തും ഇല്ല….വിനു ഏട്ടൻ എന്നെ ഒഴിവാക്കുകയാണോ എന്നൊരു തോന്നൽ,...."
എന്റെ തോളിൽ കിടന്നവൾ പറഞ്ഞു,..
"ഏയ്...അവനു തിരക്കായിട്ടാവും,... ഇങ്ങോട്ടു വരാനും, പിന്നെ നിന്നെ കൊണ്ടോവാനും ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടാവുമല്ലോ, അതിന്റെ തിരക്കിൽ ആവും...അതിനു ഇങ്ങനെ വിഷമിക്കാതെ ചാരു…."
"എനിക്ക് വിഷമൊന്നുമില്ല…."
കവിള് വീർപ്പിച്ചു പഴേ കുറുമ്പ് വീണ്ടെടുത്തു അവള് പറഞ്ഞു,...
"എന്നിട്ടാണ് മുഖവും കേറ്റിപ്പിടിച്ചു ഇത്ര നേരം ഇരുന്നത്,..."
"പോടാ ഏട്ടാ…."
പറഞ്ഞു തീർന്നതും കിട്ടി എന്റെ തോളിൽ അവളുടെ കടി,...ഇതു കഴിഞ്ഞ ജന്മം വല്ല പട്ടിയും ആയിരുന്നോ എന്തോ,...
"വിനു ഏട്ടൻ വന്നാൽ ഞാൻ പോവേണ്ടി വരുവോ…."
എന്തോ ആലോചിച്ചിരുന്നു അവൾ ചോദിച്ചു,
"പിന്നെ പോവണ്ടേ….ഇവിടെ എങ്ങനെയാ നിൽക്കാ…"
"അപ്പൊ ഏട്ടനും വരുവോ….ഞങ്ങളുടെ കൂടെ…."
"ഞാൻ എന്തിനാ ചാരു വരുന്നേ കട്ടുറുമ്പായിട്ട്….നിങ്ങൾ രണ്ടുപേരും മതി അതാ ഭംഗി…"
എന്റെ കയ്യിലെ അവളുടെ പിടി മുറുകുന്നത് ഞാൻ അറിഞ്ഞു, പിന്നെ അവളൊന്നും ചോദിച്ചില്ല മൗനം മാത്രം,... അവൾ എന്നെ എങ്ങനെയാണ് കാണുന്നത് എന്നു എനിക്കറിയില്ല...പക്ഷെ അവന്റെ കൂടെ അവളെ കാണാൻ എനിക്ക് കഴിയില്ലായിരുന്നു, അതിനു ഏറ്റവും നല്ലത് അവളെ എന്നിൽ നിന്നും അകറ്റുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി, ഇവളെ മറക്കാൻ കഴിയുമോ എന്നു എനിക്ക് അറിയില്ല പക്ഷെ മറന്നേ പറ്റൂ എന്നറിയാം… രാത്രി വൈകിയാണ് ഞങ്ങൾ തിരികെ എത്തിയത്, പിടി തരാത്ത ഒരു മൗനം എപ്പോഴോ ഞങ്ങളെ
💬 Comments
View all comments