Chapter Title : കുടമുല്ല 1 [Achillies]
മാമ്പഴ നിറമുള്ള ചുരിദാറും, കറുത്ത ലെഗ്ഗിൻസും എടുത്തു കട്ടിലിനു മുകളിൽ വെച്ചു.
"അര മണിക്കൂർ അതിനുള്ളിൽ ഉടുത്തൊരുങ്ങി മോള് താഴെ എത്തിയില്ലേൽ, ഞാൻ മുകളിലേക്ക് വരും എന്നിട്ടു ഉടുത്ത ഡ്രസ് പടി നിന്നെ ഞാൻ കൊണ്ടോവും,...കേട്ടല്ലോ…."
അതും പറഞ്ഞു ഞാൻ താഴേക്ക് പോയി,
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ താഴെ എത്തി, സാധാരണ എപ്പോഴും പോലെ ഒരുങ്ങിയിട്ടൊന്നും ഇല്ല...ആകെ ഗ്ലൂമി ആയി അവള് വന്നു ബൈക്കിൽ കയറി, പുറകിൽ അമ്മയുടെ വഴക്കു കേട്ടു, അവളെയും കൊണ്ടു പുറത്തു പോവുന്നതിനുള്ള മുടക്കം ആണ്, കേൾക്കാനൊന്നും നിൽക്കാതെ വണ്ടി എടുത്തു,
ബീച്ചിൽ ഇരുന്നു കടൽക്കാറ്റ് കൊള്ളുമ്പോഴും അവളുടെ മുഖത്തിനു ഒരു മാറ്റവുമില്ല, ഹോ...ആഹ് മുഖത്തൊരു ചിരി കാണാൻ ഞാൻ എന്തൊക്കെ ചെയ്യണം ആവോ.. നീട്ടിയ ഐസ് ക്രീം പോലും വേണ്ട എന്നു പറഞ്ഞിരിക്കുന്ന അവളെ ഞാൻ വായും പൊളിച്ചു നോക്കി ഇരുന്നു, സാധാരണ അവളുടെ ഐസ് ക്രീം മുഴുവൻ കയറ്റിയിട്ട് എന്റേതു കൂടി തട്ടിപ്പറിച്ചു തിന്നുന്ന പെണ്ണാണ്…
"എന്താടി ചാരുവേ...നിനക്ക് എന്തു പറ്റി,...ഈ ഒരു ആറ്റിറ്റ്യൂഡ്...നിനക്കൊട്ടും ചേരണില്ല,..എന്താണെങ്കിലും എന്നോട് പറഞ്ഞൂടെ,...ഒന്നൂല്ലേലും ഞാൻ തന്റെ ഒരു വർഷത്തേക്കുള്ള കെട്ട്യോൻ അല്ലെ ചാരു…"
"ഹ ഹ ഹ…."
ഒന്നു ചിരിച്ചുകൊണ്ട് അവൾ എന്റെ തോളിൽ തലവെച്ചു കയ്യുംചുറ്റിപിടിച്ചു ഇരുന്നു,
ഒന്നു കൂളായി എന്നു തോന്നിയപ്പോൾ അവള് തന്നെ ഓരോന്നു പറഞ്ഞു,.... അവളുടെ അച്ഛനെയും അമ്മയെയും അനിയത്തിയെയും മുത്തശ്ശിയെയും ഒക്കെ മിസ്സ് ചെയ്യുന്നതും വീട്ടിൽ അവളോട് എന്റെ അമ്മയും അച്ഛനും കാണിക്കുന്ന അകൽച്ചയും, പിന്നെ ഈയിടെയായി വിനീതും അവളെ അവോയ്ഡ് ചെയ്യുന്നതായി അവൾക്ക് തോന്നുന്നു,
💬 Comments
View all comments