0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

അപ്പോഴെല്ലാം പല തവണ ഇവൾ അവരുടെ പുന്നാര മോൻ്റെ പെണ്ണാണ് എന്ന് പറയാൻ എനിക്ക് തോന്നിയിട്ടുണ്ട്,

ഉള്ള സത്യം പറഞ്ഞാൽ നിനക്ക് ഇവിടെ ഒരു രാജകുമാരിയെ പോലെ കഴിയമായിരുന്നല്ലോ പെണ്ണേ എന്ന് ഞാൻ ചോദിക്കുമ്പോൾ ഈറനണിഞ്ഞ കണ്ണും വെച്ചൊണ്ടവൾ ചിരിക്കും,

ഇതിൽ നിന്നെല്ലാം ഒരു ബ്രേക്ക് ആയിട്ടാണ് ഞാൻ അവളെ ശനിയും ഞായറുമൊക്കെ പുറത്തേക്ക് കൊണ്ടുപോവുന്നതും, തല്ലു പിടിക്കുന്നതുമെല്ലാം,... പക്ഷെ ഈയിടെയായി അവൾ വല്ലാതെ ഡൗണ് ആയ പോലെ എനിക്ക് തോന്നി, അധികം ചിരി ഇല്ല, കുറുമ്പ് കാട്ടലും എന്നോട് തല്ലു പിടിക്കലും ഒന്നുമില്ല, ഞാൻ എന്തേലും പറഞ്ഞു ചെന്നാലും വെറുതെ ഒരു ചിരി ചിരിച്ചു അവൾ വിടും, ആദ്യം ഞാൻ കണ്ടിരുന്ന എനിക്ക് അറിയാവുന്ന ചാരു ആകെ മാറിയ പോലെ…

"ഡി ചാരുവേ...വാ നമുക്കൊന്നു പുറത്തു പോയിട്ടു വരാം…."

പതിവ് ഞായറാഴ്ച്ച ഞാൻ അവളെ വിളിച്ചു,...

"ഇല്ല ഏട്ടാ….ഞാൻ വരണില്ല… എനിക്കെന്തോ ഒരു മൂഡ് തോന്നുന്നില്ല…"

അവളുടെ പറച്ചിൽ കേട്ടതെ എനിക്കും എന്തോ പോലെ ആയി, അല്ലെങ്കിൽ ഞായറാഴ്ച്ച ഒരു ബക്കറ്റ് വെള്ളവും കൊണ്ടു വന്നു എന്നെ കുലുക്കി എണീപ്പിച്ചു ബൈക്ക് കഴുകാൻ എന്റെ കൂടെ കൂടി, ഓടിപ്പോയി കുളിച്ചു പുറത്തു പോകാൻ ബൈക്കിനു മുന്നിൽ ആദ്യം ഹാജർ വെക്കുന്ന പെണ്ണാണ് ഇപ്പൊ നനഞ്ഞ കോഴിയെപോലെ ഇരിക്കുന്നത്, അവളുടെ ഉള്ളിൽ എന്തോ കിടപ്പുണ്ടെന്നു എനിക്കും തോന്നി, പിന്നെ ഞാൻ വേറൊന്നും നോക്കിയില്ല, നേരെ റൂമിൽ ചെന്നു കട്ടിലിൽ കമിഴ്ന്നു കിടന്ന സാധനത്തിനെ വലിച്ചു പൊക്കി ബാത്‌റൂമിൽ ആക്കി, മാറാനായി അവളുടുത്താൽ എനിക്ക് ഏറ്റവും ഭംഗി തോന്നുന്ന

💬 Comments

View all comments