0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

ബുദ്ധിയാ പിന്നെ കുറച്ചു വട്ടും…

ഞാൻ കൈ കൊടുത്തതോടെ സാധനം കട്ടിലിലേക്ക് കയറി പോയി, കുറച്ചു നേരം അനക്കം ഒന്നും കേട്ടില്ല… ഉറങ്ങാനുള്ള പരിപാടി ആണെന്ന് തോന്നിയത് കൊണ്ടു പിന്നെ ഞാനും ഒന്നും മിണ്ടിയില്ല…

"Kk യിൽ ആരാ...ഫേവ് ഓതർ…."

മുകളിൽ നിന്ന് ചിരിയോടെ ഉള്ള ചോദ്യം.. ഈ കാന്താരി അപ്പൊ kk യിലെ വായനക്കാരി ആണോ...അടിപൊളി…

"ചാരു, അപ്പോ നീയും kk യിലെ കഥയൊക്കെ വായിക്കുവോ…"

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു,

"അതെന്താ വായിക്കാതിരിക്കാൻ എനിക്ക് മലയാളം അറിഞ്ഞൂടെ…"

മുകളിൽ നിന്ന് വഴക്കാളിയുടെ മറുചോദ്യം.

"ഏയ്...ഞാൻ ചുമ്മാ ഒരു എക്സയ്റ്മെന്റ് കൊണ്ടു ചോദിച്ചതാ…"

"ഉം….പറ ഏട്ടന്റെ ഫേവ് ഓതർ ആരാ…"

വീണ്ടും ചോദ്യം…

"അങ്ങനെ ഒരാളായിട്ട് ഇല്ല...അത്യാവശ്യം കുറച്ചു പേരുണ്ട്… നിനക്കോ…"

"എനിക്കും അങ്ങനെ പ്രത്യേകിച്ചു ഒരാളില്ല, പിന്നെ ലൗ സ്റ്റോറിസ് ആണ് കൂടുതൽ ഇഷ്ടം, അപ്പൊ ആഹ് ടൈപ്പ് എഴുതുന്ന ഓതേർസിനോട് ഒരു ചായ്‌വ്‌ ഉണ്ട്….ഹി ഹി ഹി…"

കുണുങ്ങിയുള്ള അവളുടെ ചിരി കേൾക്കാൻ നല്ല രസം. പിന്നെ ഓരോന്നു പറഞ്ഞു പറഞ്ഞു ഞാൻ എപ്പോഴോ ഉറങ്ങി,...

മാസങ്ങളിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുവാണ്, അവൾ കോച്ചിങ്ങിന് പോവുമെങ്കിലും, അമ്മയോടൊപ്പം അത്യവശ്യം ജോലി ഒക്കെ തീർക്കുമായിരുന്നു,...പക്ഷെ എന്നോടുള്ള ദേഷ്യം പലപ്പോഴും അമ്മയും അച്ഛനും കാണിക്കുന്നത് വീട്ടിൽ എന്നെക്കാൾ കൂടുതൽ കാണാൻ കിട്ടുന്ന അവളോടായിരുന്നു, വല്ലപ്പോഴും ഒക്കെ അതിനു എനിക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്, എങ്കിലും പലപ്പോഴും എന്നെ അറിയിക്കാതെ ഒളിച്ചു വെക്കാൻ ആയിരുന്നു അവളും ശ്രമിച്ചിരുന്നത്, കാണുമ്പോഴെല്ലാം അവളെ ചേർത്ത് പിടിച്ചു ഞാൻ കൂടുതൽ അവരുടെ വഴക്കിൽ നിന്നും ഒക്കെ രക്ഷിക്കും,

💬 Comments

View all comments