Chapter Title : കുടമുല്ല 1 [Achillies]
ഉറങ്ങുന്ന ചാരുവിന്റെ നെറ്റിയിൽ തലോടി ഞാൻ ഉറപ്പിച്ചു,... പതിയെ എഴുന്നേറ്റു മാറാൻ ഒരുങ്ങിയപ്പോൾ, അവൾ ഒന്നൂടെ എന്നെ ചുറ്റിപ്പിടിക്കുന്നത് ഞാൻ അറിഞ്ഞു. അവളെ പതിയെ അടർത്തിമാറ്റി ഞാൻ പുറത്തിറങ്ങി,
സന്ധ്യ ആയിട്ടുണ്ട്, ഇതുവരെ അവളും ഞാനും ഒന്നും കഴിച്ചിട്ടില്ല, വയറ്റിൽ കാളാൻ തുടങ്ങി, വീട്ടിൽ നിന്നൊന്നും കഴിക്കാൻ തോന്നിയില്ല,... താഴെ ആരെയും കാണാനും ഇല്ല ഞാൻ ആരെയും നോക്കാനും പോയില്ല, എല്ലാത്തിനോടും എല്ലാരോടും ഒരു മടുപ്പ്, താഴെ ചെന്നു ബൈക്കെടുത്തു ഞാൻ റോഡിലേക്ക് കയറ്റി,
ഫോൺ നിർത്താതെ അടിക്കുന്നത് കണ്ടാണ്, ബൈക്ക് സൈഡിലൊതുക്കി ഞാൻ എടുത്തത്,...
"നിനക്കൊന്നു ഫോൺ എടുത്തൂടെ മൈരേ, എത്ര നേരായി വിളിക്കുന്നു…."
രാഹുൽ ആയിരുന്നു.
"ഡാ….ആകെ വല്ലാത്ത ഒരവസ്ഥയിലാ ഞാൻ….ഞാൻ പിന്നെ വിളിക്കാം…"
"ങും….നുണയൻ എല്ലാം പറഞ്ഞു,നീ...പേടിക്കണ്ട, എന്തിനാണേലും ഞങ്ങൾ എല്ലാം കൂടെ ഉണ്ട്…."
ഞാൻ മൂളിയിട്ട് ഫോൺ വെച്ചു, മനസ്സിൽ ഇപ്പൊ ചാരുവിനെക്കുറിച്ചു ആലോചിക്കുമ്പോഴാ പേടി,...
ഹോട്ടലിൽ നിന്ന് ഫുഡും വാങ്ങി നേരെ ഓടി വീട്ടിലെത്തി, അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു തന്നെ കിടക്കുവാണ് കതകിന് മുന്നിൽ അവർക്കുള്ള ഫുഡ് വെച്ചിട്ട് ഞാൻ മുട്ടി, തുറക്കും മുന്നേ മുകളിലേക്ക് കയറി,
മുറി അടച്ചിരുന്നു, ഞാൻ രണ്ടു തവണ മുട്ടി, അകത്തു നിന്നു ഒച്ചയും അനക്കവും ഒന്നുമില്ല… ഉള്ളിൽ ഒരു പേടി അരിച്ചിറങ്ങാൻ തുടങ്ങി,...
"ചാരു...ചാരു…...ചാരു വാതിൽ തുറന്നേ…"
ഉച്ചത്തിൽ വിളിച്ചുകൊണ്ടു ഞാൻ കതകിൽ അടിച്ചു, ഒരു നിമിഷം അവളെ തനിച്ചാക്കി പോയതിൽ ഞാൻ എന്നെ തന്നെ ശപിച്ചു,
കതകു തല്ലിപ്പൊളിച്ചു അകത്തു കയറാൻ നോക്കുന്ന നേരം പെട്ടെന്ന് അവൾ കതകു തുറന്നു,
💬 Comments
View all comments