0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

മുഖത്താകെ വെള്ളത്തുള്ളികൾ പടർന്നിരുന്നു, അവൾ ബാത്‌റൂമിൽ ആയിരുന്നെന്ന് തോന്നി,... അവളെ കണ്ടപ്പോൾ എനിക്കെന്റെ പ്രാണവായു തിരികെ കിട്ടിയ പോലെ ആയിരുന്നു.

"എന്താ….ഏട്ടാ….പേടിച്ചു പോയോ...ഞാൻ ഇനി ചാവത്തൊന്നും ഇല്ല….ഏട്ടന് ഞാൻ വാക്ക് തന്നതല്ലേ…."

അത്രയും പറഞ്ഞുകൊണ്ട് നനഞ്ഞു തുടങ്ങുന്ന കണ്ണുകൾ എന്നെ ഒളിക്കാൻ അവൾ തിരിഞ്ഞു നടന്നു,

"ഏട്ടൻ എങ്ങോട്ടു പോയതാ…"

ടവ്വൽ എടുത്തു മുഖം തുടച്ചു അവൾ എന്നോട് ചോദിച്ചു.

"രാവിലെ മുതൽ പട്ടിണി അല്ലെ,...എന്തേലും കഴിക്കണ്ടേ…."

ഞാൻ കയ്യിൽ ഉണ്ടായിരുന്ന കവർ പൊക്കി കാണിച്ചു,

"എനിക്ക് വേണ്ട ഏട്ടാ...വിശക്കുന്നില്ല…."

"ഡി ചാരു...കളിക്കാതെ വന്നിരുന്നു കഴിക്കാൻ നോക്ക്...അല്ലേൽ നീ അവനേം ഓർത്തു കരഞ്ഞോണ്ടിരുന്നോ… എനിക്കെന്താ…"

ഞാൻ പറഞ്ഞിട്ട് പൊതി അഴിച്ചു രണ്ടാക്കി കട്ടിലിൽ വെച്ചു, ജഗ്ഗിൽ നിന്നു വെള്ളവും എടുത്തു വെച്ചു, അവളപ്പോഴും ജനലിൽക്കൂടി പുറത്തേക്കും നോക്കി ഇരിക്കുകയായിരുന്നു.

ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നിരുന്നു.

"വാ..ചാരു….നീ കഴിച്ചില്ലേൽ എനിക്കും വേണ്ട…."

ഞാൻ പിന്നെയും കുറെ നേരം ഇരുന്നു പറഞ്ഞപ്പോൾ എന്റെ ശല്യം സഹിക്കാതെ ആണോ എന്തോ അവള് എടുത്തു കഴിച്ചു തുടങ്ങി, അന്ന് മുഴുവൻ ഞാനും അവളും മുറിയിൽ തന്നെ ആയിരുന്നു.

രാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം കിട്ടുന്നില്ല, തിരിഞ്ഞും മറിഞ്ഞും പായയിൽ കിടന്നു ഉരുണ്ടു, അവസാനം എഴുന്നേറ്റു, മുറിയുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു,

"ഏട്ടാ…."

കട്ടിലിൽ നിന്നു ചാരുവിന്റെ വിളി.

"നീ ഉറങ്ങിയില്ലേ ചാരു…."

ഇരുട്ടിലും അല്പം തെളിഞ്ഞു കാണുന്ന അവളെ നോക്കി ഞാൻ ചോദിച്ചു.

"ഉറക്കം വരുന്നില്ലേട്ട….ഉറങ്ങാൻ പറ്റണില്ല…..ഏട്ടൻ ഉറങ്ങിയില്ലേ…."

"ഇല്ല എനിക്കും ഉറക്കം വരുന്നില്ല…"

"എന്റെ ഒപ്പം കുറച്ചു നേരം കിടക്കുവോ…."

💬 Comments

View all comments