0%

Chapter Title : കുടമുല്ല 1 [Achillies]

Author : Achillies Read All Parts 5.2K

മടിച്ചു മടിച്ചാണവൾ ചോദിച്ചത്. അവളുടെ ഉള്ള് എനിക്ക് മനസിലാകുമായിരുന്നു,... ഞാൻ കട്ടിലിൽ അവളോട്‌ ചേർന്നു കിടന്നു, എന്റെ കൈ എടുത്തു സ്വയം ചുറ്റിച്ചു ചാരു എന്റെ നെഞ്ചിൽ തല വെച്ചു കിടന്നു.

"അവൻ വരണ്ടായിരുന്നു അല്ലെ ഏട്ടാ….എങ്കിൽ ഇപ്പോഴും ഒന്നും അറിയാണ്ട് ജീവിക്കായിരുന്നു…."

എന്നെ കെട്ടിപ്പിടിച്ചു കിടന്നു അവൾ പറഞ്ഞു,...

"ചാരു വേണ്ട അവനെക്കുറിച്ചൊന്നും ഇനി പറയേണ്ട….ഓർക്കുംതോറും, അതു മറക്കാൻ പാടായിരിക്കും…."

പിന്നെ അവൾ ഒന്നും പറഞ്ഞില്ല, പതിയെ എപ്പോഴോ അവളുടെ ശ്വാസം താളത്തിലായി.

***********************************

വീട്ടിൽ ഞാനും അവളും ഒറ്റപ്പെട്ടത് പോലെ ആയിരുന്നു,

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ അവന്റെ കൂടെ ഉള്ള പെണ്ണിന്റെ വീട്ടിൽ നിന്ന് ആളുകൾ വന്നു,... അവർക്ക് നാണക്കേട് കൂടാതിരിക്കാൻ അവർ തമ്മിലുള്ള കല്യാണത്തിന് സമ്മതം അറിയിക്കാൻ ആണ് വന്നത്,

അവന്റെ ഗൾഫിലെ മാനേജരുടെ അനിയത്തിയാണ് അവൾ, കർണാടകത്തിൽ നിന്നുള്ളവർ, അവിടെവെച്ചു പെട്ടെന്ന് പ്രശ്നം ആയപ്പോൾ ഇവളുമായി നാട് വിട്ടതാണ് ഇവൻ,...

ഇതൊക്കെ അവിടെ ഉള്ള അവന്റെ കൂടെ വർക് ചെയ്യുന്നവർ പറഞ്ഞു നാട്ടുകാരറിഞ്ഞ കൂട്ടത്തിൽ ഞാനും അറിഞ്ഞു, അവനോടു ചോദിക്കാനോ മിണ്ടാനോ പോലും തോന്നിയില്ല,...എനിക് വെറുപ്പായി തുടങ്ങിയിരുന്നു,.... ചാരു ആകെ സ്വയം അടച്ചു പൂട്ടി, തന്റെ ജോലി കഴിഞ്ഞാൽ മുറിയിൽ തന്നെ കൂടി,... ഞാൻ ഇപ്പോൾ ജോലി തേടി അലയുകയാണ്, എന്നെ വിശ്വസിച്ചു, എന്റെ ഉറപ്പിൽ നിൽക്കുന്ന ഒരു പെണ്ണ് കൂടെ ഉണ്ടെന്ന തോന്നൽ, എന്നെ ഉലച്ചു, സ്ഥിരമായ വരുമാനം ഇല്ലാതെ ഒന്നും കഴിയില്ല എന്നു ബോധ്യമായി,... പക്ഷെ ചെല്ലുന്ന ജോലികൾക്കെല്ലാം ഒന്നെങ്കിൽ എക്സ്പീരിയൻസും, കരിയർ ഗ്യാപും വില്ലനായപ്പോൾ പലയിടത്തും

💬 Comments

View all comments