കുടമുല്ല 2 [Achillies]
📝 Ongoing
👁 650372 views ❤ 1280 likes 💬 141 comments
കുടമുല്ല 2
Kudamulla Part 2 | Author : Achillies | Previous Part
അവളുടെ പെട്ടെന്നുള്ള പ്രവൃത്തിയിൽ ഞാനും പകച്ചു പോയി,...
എന്റെ നെഞ്ചു നനച്ചുകൊണ്ടു അവളുടെ കണ്ണീരൊഴുകിയിറങ്ങുന്നുണ്ടായിരുന്നു,..
"എന്താ ചാരു...എന്താ പറ്റിയെ….എന്തിനാ നീ ഇങ്ങനെ കരയുന്നെ…."
അവളുടെ മുതുകിൽ തട്ടി ഞാൻ ചോദിക്കുമ്പോഴും എന്നെ ഇറുക്കെ പുണർന്നുകൊണ്ടു ഏങ്ങലടി ആയിരുന്നു അവളിൽ നിന്നു വന്ന മറുപടി,...
"കരയാതെ കാര്യം പറ ചാരു,...വാ…."
അവളെയും പിടിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് കയറി, ബെഡിൽ പിടിച്ചിരുത്തി, എന്റെ നെഞ്ചിൽ കിടന്നു കരയുന്ന അവളുടെ മുഖം ഞാൻ താടിയിൽ പിടിച്ചുയർത്തി,
ഒലിച്ചിറങ്ങുന്ന അവളുടെ കവിളിലെ കണ്ണീരു ഞാൻ തുടച്ചു.
കലങ്ങിക്കിടക്കുന്ന കണ്ണ് കണ്ടു ഞാനും വല്ലാതെ ആയി…
"എന്താ പറ്റിയെ എന്നു പറ ചാരു...പറയാതെ എങ്ങനാ അറിയുന്നെ…"
എന്നെ ചുറ്റിപ്പിടിച്ചു ഇരിക്കുന്ന ചാരുവിനെ നോക്കി ഞാൻ ചോദിച്ചു.
"എന്നെ….എന്നെ ഇവിടുന്ന് എങ്ങോട്ടേലും കൊണ്ടോവോ… ഏട്ടാ….,എനിക്ക് ഇനിയും ഇവിടെ പേടിയാ…"
എന്റെ നെഞ്ചിൽ മുഖം ചേർത്തു പറഞ്ഞ ചാരുവിനെ ഞാൻ ഒന്നൂടെ, ചേർത്തു പിടിച്ചു.
തള്ളക്കോഴിയുടെ ചൂട് പറ്റി ഇരിക്കുന്ന കുഞ്ഞിനെ പോലെ ആയിരുന്നു അപ്പൊൾ അവൾ…
"എനിക്ക്….വേറെ ആരുമില്ല...പറയാനും, കരയാനും….എന്നെ ഇവിടുന്ന് കൊണ്ടുപോ ഏട്ടാ…"
ഏങ്ങി ഏങ്ങി കരയുന്ന ചാരുവിന്റെ മുതുകിൽ തഴുകി കൊണ്ടു ഞാൻ ഇരുന്നു,...
എന്തോ അരുതാത്തത് നടന്നു എന്ന
💬 Comments
View all comments