0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

പെണ്ണ് എന്നെ കണ്ടതും ഓടി വന്നു,..

കയ്യിൽ നിന്ന് ബാഗ് വാങ്ങി നടക്കുമ്പോൾ പതിവ് ചോദ്യം വന്നു…

എന്റെ നിരാശ നിറഞ്ഞ മറുപടി കേട്ടിട്ടാവും.

"സാരല്ല്യാ...നമ്മുക്ക് പെട്ടെന്നു ജോലി കിട്ടും ഏട്ടാ…"

എന്നെ നോക്കി ചിരിച്ചു കാണിച്ചു അമ്മു മുന്നേ നടന്നു,

അപ്പോഴാണ് ഇതുവരെ തിരക്കിനിടയിൽ മറന്നുപോയ കാര്യം പെട്ടെന്ന് ഓർമ വന്നത്,....

പെണ്ണ് എപ്പോഴും വീട്ടിലുണ്ട്….നേരത്തെ തറവാട്ടിൽ ആയിരുന്നപ്പോൾ ഇവൾ ക്ലാസ്സിൽ പോകുവായിരുന്നു കോച്ചിങ്ങിന്...പക്ഷെ ഇപ്പൊ അവളതിന് പോയി കാണാറില്ല…

"ഡി അമ്മൂ…."

ഞാൻ വിളിച്ചത് കേട്ട അവൾ തിരിഞ്ഞു പുരികം ഉയർത്തി എന്നെ നോക്കി.

"നീ എന്താ ഇപ്പൊ ക്ലാസ്സിൽ പോവാത്തെ…"

പെട്ടെന്നാണ് ചിരിച്ചുലഞ്ഞു നിന്ന പെണ്ണിന്റെ മുഖത്തു മേഘം പൊതിഞ്ഞത്.

"ഓഹ് എനിക്ക് മതിയായി...ഏട്ടാ...വേറെ എന്തേലും ജോലി നോക്കാന്നെ….ബാങ്ക് ജോലി ഒക്കെ ചുമ്മാ സമയം കളയാനുള്ള പരിപാടി ആയിരുന്നില്ലേ…"

എന്നോട് പറഞ്ഞു തീർക്കുമ്പോഴും അവളുടെ മുഖം കഷ്ടപ്പെട്ടു ഒളിച്ചു പിടിക്കുന്ന സങ്കടം എനിക്ക് കാണാമായിരുന്നു….

"നീ എന്നോട് കള്ളം പറഞ്ഞു തുടങ്ങിയല്ലേ...അമ്മൂ…..

എന്നോടൊന്നും നീ ഒളിക്കില്ല എന്നാ ഞാൻ കരുതിയെ….നിനക്ക് പറയാൻ പറ്റിയില്ലേലും എന്നെ ബോധിപ്പിക്കാൻ ഇങ്ങനൊരു കള്ളം പറയണ്ടായിരുന്നു…."

ഞാൻ പറഞ്ഞു നിർത്തിയതും, ഉണ്ടക്കണ്ണിൽ എന്നെ മുക്കിക്കൊല്ലാൻ പാകത്തിന് വെള്ളോം നിറച്ചു,

വിഷമിച്ചു മലർത്തിയ ചുണ്ടുമായി അവളെന്നെയൊന്നു നോക്കി….

"അത്…..അവിടത്തെ കോഴ്സ് ഡ്യുറേഷൻ കഴിഞ്ഞു...ഇനി ക്ലാസ്സിൽ ഇരിക്കണേൽ അടുത്ത ബാച്ചിനുള്ള ഫീ കൊടുക്കണം…..

ഏട്ടൻ  ഇങ്ങനെ ആധി പിടിച്ചോടണതിനിടയ്ക്ക് എനിക്കൊന്നും പറയാൻ തോന്നീല….

എവിടേലും സെയിൽസ് ഗേൾ ആയിട്ട് നിന്നെങ്കിലും ഏട്ടനെ സഹായിക്കണോന്നേ തോന്നിയുള്ളൂ….അതോണ്ടാ….."

ഏങ്ങലടിച്ചു വിങ്ങി പൊട്ടി എങ്ങനെയോ അതു

💬 Comments

View all comments