0%

Chapter Title : കുടമുല്ല 2 [Achillies]

Author : Achillies Read All Parts 4.8K

വരവിൽ എനിക്ക് ബാലൻസ് പോയി,..

അവളേം ചുറ്റിപ്പിടിച്ചു ഞാൻ താഴേക്ക് വീണു…

ഇന്നിനി എന്തു കിട്ടിയിട്ടാണാവോ പെണ്ണിന്….

ഓരോന്നാലോചിച്ചു ഞാൻ അവളെ ഒന്നുയർത്താൻ നോക്കിയതും,...

എന്നെ അള്ളിപ്പിടിച്ചു കിടന്ന അമ്മു കണ്ണും നിറച്ചു എന്റെ കവിളിൽ അമർത്തി ഒരുമ്മയാണ് തന്നത്..

ഒന്നു ഞെട്ടാനും കൂടി എനിക്ക് സമയം തരാതെ എന്റെ അടുത്ത കവിളിലും പെണ്ണ് ഉമ്മ വെച്ചു.

"ഞാൻ എക്സാം ക്ലിയർ ചെയ്തു ഏട്ടാ….എനിക്ക്...ജോലി...കിട്ടും…."

എന്റെ നെഞ്ചിൽ കിടന്നു കണ്ണീരും ഒലിപ്പിച്ചു ഇളിച്ചോണ്ടാണവൾ പറഞ്ഞത്….

കേട്ടതും പുറത്തു കല്ലു കുത്തിക്കൊള്ളുന്ന വേദനയും അടിച്ചുവീണ വേദനയും ഒക്കെ എങ്ങോ പോയി…

എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു…

അവളേം പൊക്കി എഴുന്നേറ്റു..ഞാൻ ഒന്ന് എടുത്തുയർത്തിയപ്പോൾ കൊച്ചുപിള്ളേരെ പോലെ ആർത്തു ചിരിക്കുവായിരുന്നു അമ്മു…

പിന്നെ എല്ലാരേം ഫോണിൽ വിളിച്ചു പറഞ്ഞും, അമ്മുവിന് വന്നോണ്ടിരുന്ന കോളും ഒക്കെ എടുത്തു ഇരുന്നു.

അപ്പോഴാണ് എന്റെ വക അവൾക്ക് ഒന്നും കൊടുത്തില്ലല്ലോ എന്നു ഓർത്തത്,...

അങ്ങനെ അന്നത്തെ രാത്രി,...

അമ്മുവിന് ഇഷ്ടപ്പെട്ട ഫുഡ് എല്ലാം വാങ്ങിക്കൊടുത്തു പെണ്ണിനേം കൊണ്ടു പുറത്തൊക്കെ കറങ്ങി…

ഒന്നൂല്ലേലും അവളിത്രയും കഷ്ടപ്പെട്ടു പഠിച്ചിട്ടല്ലേ….

അങ്ങനെ രാത്രി കുംഭയും വീർപ്പിച്ചു വന്നു വീട്ടിൽ കയറി…

ക്ഷീണം ഉണ്ടായിരുന്നത് കൊണ്ടു ഉടുപ്പും മാറി ഞങ്ങൾ രണ്ടുപേരും ബെഡിലേക്ക് വീണു.

അല്പം കഴിഞ്ഞപ്പോഴാണ് എന്റെ നെഞ്ചിലൂടെ ഒരു കൈ ചുറ്റുന്നത് ഞാൻ അറിഞ്ഞു.

പതിവായത് കൊണ്ടു എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല...പിന്നെ പതിയെ എന്റെ മുഖത്തിനു മേലെ അമ്മുവിന്റെ മുഖം എത്തിയത് ചിമ്മി അടച്ച കണ്ണിലൂടെ ഞാൻ കണ്ടു,

എന്താ പെണ്ണിന്റെ ഉദ്ദേശം എന്നറിയാൻ

💬 Comments

View all comments