0%

Chapter Title : കുടമുല്ല 3 [Achillies] [Climax]

Author : Achillies Read All Parts 8.5K

ആഹ് വാതിലിനോട് ചേർന്നു ഞാനും ഇരുന്നു,... അവളൊന്നു വിളിച്ചാൽ ചെല്ലാൻ പാകത്തിന്… പക്ഷെ ആഹ് രാത്രി മാത്രം അവൾ വിളിച്ചില്ല…

ഉണർന്നിരുന്നു വെളുപ്പിനെപ്പൊഴോ ആണ് ഉറങ്ങിയത്… തട്ടലും മുട്ടലും കേട്ട് ഉറക്കം എണീക്കുമ്പോൾ, അവളെഴുന്നേറ്റു പോയിട്ടുണ്ട് എന്നു മനസ്സിലായി,.. പിന്നിൽ ചെല്ലുമ്പോൾ അവൾ തീകൂട്ടിയിട്ടുണ്ട്,

ഇവൾക്ക് ഇന്നലെ മുതൽ എന്തു പറ്റി എന്നാണ് ആദ്യം എനിക്ക് തോന്നിയത്, പെട്ടെന്ന് തീയിലേക്ക് അവൾ എന്റെ ആക്‌സ് ഡിയോ എടുത്തു എറിഞ്ഞു, തീയിൽ അത് കത്തിയെരിയുന്നതും പൊട്ടിത്തെറിക്കുന്നതും നോക്കി കണ്ണും കൂർപ്പിച്ചു പല്ലും ഞെരിച്ചു നിൽക്കുവാണ് അമ്മു.

"ഡി… അമ്മു……."

ഞാൻ വിളിച്ചപ്പോ പെട്ടെന്ന് ഞെട്ടി അവൾ എന്നെ നോക്കി,... അടുക്കളപ്പടിയിൽ എന്നെ കണ്ടതും ഓടി വന്നു എന്നെ ചുറ്റിപ്പിടിച്ചായി നിപ്പ്.

പതിയെ അതിനേം പിടിച്ചോണ്ടു ഞാൻ ഹാളിലെത്തി, സമയം കഴിഞ്ഞതുകൊണ്ടു ഇനി രണ്ടുപേരും പോയിട്ട് കാര്യമില്ലല്ലോ,... പിന്നെ ഇവളെ ഈ പരുവത്തിൽ വിട്ട് എങ്ങനെ പോവാനാ…

"അമ്മു….ഇന്നലെ മുതൽ നീ എന്നെ തീ തീറ്റിക്കുവാ...ഇനിയെങ്കിലും പറഞ്ഞൂടെ, എന്താ പ്രശ്നമെന്ന്, എന്താണേലും ഞാൻ ഉണ്ടാവൂലെ എന്റെ അമ്മൂസിന്റെ ഒപ്പം…"

അവളെയും ചുറ്റിപ്പിടിച്ചു ഇരിക്കുമ്പോൾ, മുടി തഴുകി ഞാൻ പറഞ്ഞു,...

കുറെ നേരം മിണ്ടാതെ ഇരുന്ന പെണ്ണ് പതിയെ പറഞ്ഞു തുടങ്ങി.

"ഇന്നലെ, ഇങ്ങോട്ട് വരുന്ന ബസിൽ ഭയങ്കര തിരക്കായിരുന്നു…. പതിവില്ലാതെ കുറെ പിള്ളേരും പണിക്കാരും,....തിക്കായപ്പോൾ ശെരിക്കും ഞെരുങ്ങിയ നിന്നത്,... ശ്വാസം വിടാൻ പോലും പറ്റണുണ്ടായില്ല,..."

അത്രേം പറഞ്ഞ പെണ്ണ് വീണ്ടും എന്നിലേക്ക് ചുരുളുന്നത് ഞാൻ അറിഞ്ഞു, എന്റെ കയ്യിൽ അവൾ മുറുക്കെ പിടിച്ചു.

"അപ്പോൾ ഒരാളെന്റെ പിന്നീ വന്നു നിന്നു,...

💬 Comments

View all comments