Chapter Title : കുടമുല്ല 3 [Achillies] [Climax]
"അമ്മൂസെ…."
"ഉം…"
എന്റെ മടിയിൽ തന്നെ കയറിയിരുന്നു, എന്റെ താടിയിലെ രോമം മുഴുവൻ ഇളക്കി കളിക്കുവാണ് അമ്മു.
"നീ എന്തിനാടി സ്‌പ്രേ കത്തിച്ചു കളഞ്ഞത്…"
ചോദിച്ചത് അബദ്ധം ആയോ എന്തോ… പെണ്ണ് വീണ്ടും സൈലന്റ് ആയി…
"ആഹ് ശവത്തിനും ആഹ് ഡിയോ യുടെ മണം ആയിരുന്നു,... ഇന്നലെ ഏട്ടൻ വന്നപ്പോൾ എനിക്ക് പിന്നേം ആഹ് മണം കിട്ടി എനിക്ക് പെട്ടെന്ന് ചർദ്ധിക്കാൻ വരും പോലെയാണ് തോന്നിയെ,... പിന്നേം ബസിൽ നിക്കുന്ന പോലെ… …..അതാ ഞാൻ….ഏട്ടന് ഞാൻ വേറെ മണമുള്ള സ്‌പ്രേ വാങ്ങി തരാവേ…"
എന്റെ കഴുത്തിൽ കൈ ചുറ്റി കവിളിൽ ഉമ്മ വെച്ചിട്ട് അവൾ പറഞ്ഞു…
"ഹോ ഇന്നലെ നീ എന്നെ വെള്ളം കുടിപ്പിച്ചു കളഞ്ഞു പെണ്ണെ….ആഹ് പിഴച്ച വവ്വാലിനുണ്ടായ ആസിഡ് പൂറിമോനെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ…."
ഞാൻ അവളെ മുറുക്കി കെട്ടിപ്പിടിച്ചു പറഞ്ഞതും കിലുക്കാം പെട്ടി കിലുങ്ങും പോലെ അമ്മു പൊട്ടി ചിരിച്ചു…
"ഹി ഹി ഹി ….ഇതൊക്കെ എവിടുന്നാ ഏട്ടാ പഠിക്കുന്നെ….ഞാൻ എന്റെ ജീവിതത്തിൽ കേട്ടിട്ടില്ല ഇങ്ങനെയൊന്നും…"
"ജോലിയും കൂലിയും ഇല്ലാതെ മൂഞ്ചി കുത്തി ഇരുന്ന വർഷങ്ങൾ…. ആഹ് വർഷങ്ങളിൽ ഞാൻ ആർജ്ജിച്ചെടുത്ത എന്റെ കഴിവാണ് മോളെ അമ്മൂസെ…"
"പിന്നെ കഴിവ്….തെറി പറയുന്നതാണല്ലോ കഴിവ്…"
അമ്മു കെറുവിച്ചു എന്റെ നെഞ്ചിൽ തന്നെ പറ്റിക്കൂടി…
"ഇനി ഇങ്ങനെ വല്ലോം ഉണ്ടായാൽ കണ്ണും നിറച്ചു ഇതുപോലെ കൂനി ഇരിക്കരുത് കേട്ടോ...അമ്മൂസെ….. നീ ഇന്നലെ അങ്ങനെ ഇരുന്നപ്പോൾ ശെരിക്കും ഞാനും തീർന്നുപോയി,..."
"സോറി….."
കണ്ണിൽ ഞാൻ കാണാതെ ഒളിപ്പിക്കാൻ ശ്രെമിക്കുന്ന കണ്ണീരും വെച്ചു അവൾ പറഞ്ഞു.
"ഇനീം ഇങ്ങനെ കരഞ്ഞും പിഴിഞ്ഞും ഇരിക്കല്ലേ അമ്മു… എന്റെ പെണ്ണ് എന്തിനാ കരയണേ…നീ ഒരു തെറ്റും ചെയ്തിട്ടില്ലാട്ടോ…. പിന്നെ ഇനി എപ്പോഴേലും ഇങ്ങനെ വല്ലോം ഉണ്ടായാൽ ഇതുപോലെ കരഞ്ഞോണ്ടിരിക്കാതെ അപ്പൊ തന്നെ തിരിച്ചു കൊടുക്കണം അപ്പൊ ആഹ് അണ്ടിയില്ലാത്തവന്മാർക്ക് മനസിലാവും….. അതിനുള്ള കുറച്ചു ട്രിക്ക് ഒക്കെ ഇപ്പൊ ചേട്ടൻ പഠിപ്പിച്ചു തരാം…"
ഞാൻ എഴുന്നേറ്റപ്പോൾ എന്നേം നോക്കി ബെഡിൽ തലയും വെച്ചു പെണ്ണ് കിടപ്പുണ്ട്.
"ദേ ഇതിപ്പോ ബസ് ആണെന്ന് കരുതിക്കോ…"
💬 Comments
View all comments