Chapter Title : കുടമുല്ല 3 [Achillies] [Climax]
വലിച്ചോണ്ടു പോവുന്ന പെണ്ണാണ് ഇപ്പൊ ഒന്നു തിരിഞ്ഞൂടെ നോക്കാതെ പോവുന്നത്. അത് കണ്ടപ്പോഴേ പന്തി അല്ലാന്നു തോന്നിയ ഞാൻ ഉടനെ സൈക്കിളും എടുത്തു വച്ചു പിടിച്ചു.
പെണ്ണിന്റെ വട്ടം വെച്ചു നിർത്തിയപ്പോൾ അവളൊന്നു ഞെട്ടി.
"നിനക്കിതെന്തു പറ്റി അമ്മു...ഞാൻ ബേക്കറിയിൽ ഉണ്ടായിരുന്നു...നീ എന്താ വരാഞ്ഞെ…"
ഞാൻ ചോദിച്ചതിനൊന്നും അവൾ മിണ്ടിയില്ല പകരം നേരെ പുറകിൽ കയറി ഇരുന്നു… എനിക്ക് വല്ലാത്ത വിഷമം ആയി… എന്റെ മുൻപിൽ അല്ലാതെ ഇതുവരെ കയറിയിട്ടില്ലാത്ത പെണ്ണ് പെട്ടെന്ന് എന്നെ മുട്ടാതെ പിറകിൽ കയറിയതും ഞാനും വല്ലാണ്ടായി…
പോവും വഴി ഞാൻ എന്ത് ചോദിച്ചിട്ടും ഒന്നും മിണ്ടാതെ ഇരുന്നതെ ഉള്ളൂ അവൾ… അല്ലാത്തപ്പോൾ കല പില പറഞ്ഞു എന്നെ ഒന്ന് മിണ്ടാൻ പോലും വിടാത്ത അമ്മു പെട്ടെന്ന് സൈലന്റ് ആയത് എന്നെ കുറച്ചൊന്നും ആയിരുന്നില്ല ഉലച്ചത്… വീട്ടിൽ ചെന്ന് സമാധാനം ആയി ചോദിക്കാം എന്നു കരുതി ഞാൻ പിന്നീടൊന്നും ചോദിച്ചില്ല,... വീട്ടിൽ എത്തിയപാടെ സാരി ഉരിഞ്ഞിട്ട അമ്മു തോർത്തും എടുത്തോണ്ട് പിറകിൽ കുളിമുറിയിലേക്ക് ഓടി…
പേടി തട്ടിയ ഞാൻ ഓടി ചെന്നു അവളെ വട്ടം പിടിച്ചു.
"വിട്...വിട്….എന്നെ വിട്…."
എന്റെ കയ്യിൽ കിടന്നു കുതറിയ പെണ്ണിന്റെ കണ്ണു നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു, എന്റെ ഹൃദയം ഉരുകുന്നതും ഞാൻ അറിഞ്ഞു. മനസ്സുലഞ്ഞ ഒരാളെ പോലെ ആണ് അമ്മു പെരുമാറുന്നത്, കണ്ടു നിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല…
"എന്താ അമ്മൂസെ...എന്താ നീ ഈ കാണിക്കണേ…"
പെണ്ണ് കരഞ്ഞോണ്ട് ഒന്നൂടെ കുതറിയതും ഞാൻ വിട്ടു, നേരെ ബാത്‌റൂമിൽ കയറിയ അമ്മു വാതിലടക്കാൻ പോലും നിക്കാതെ ബക്കറ്റിലെ വെള്ളം കോരി മേത്തൊഴിച്ചു
💬 Comments
View all comments