0%

Chapter Title : കുടമുല്ല 3 [Achillies] [Climax]

Author : Achillies Read All Parts 8.5K

സമാധാനിപ്പിച്ചിട്ടാണ് അവളൊന്നു അയഞ്ഞത്… അടുക്കളയിൽ തൊട്ടും പിടിച്ചും അമ്മുവിന്റെ കയ്യീന്ന് രണ്ടെണ്ണം കൊണ്ടും ഒക്കെ ആണ് അത്താഴം ഉണ്ടാക്കൽ,

രാത്രി ആണേൽ ഇപ്പൊ എനിക്കാ തെണ്ടി ചോറ് തരാറില്ല, പച്ച മലയാളി ആയ എന്നെ അവൾ ഗോതമ്പ് ചപ്പാത്തി തീറ്റിച്ചു പഞ്ചാബി ആക്കാനുള്ള തത്രപ്പാടിലാണ്, ഞാൻ ഇരുന്നു പരത്തി കൊടുക്കണം പോരാത്തതിന് അവളുടെ വിശേഷം മുഴുവൻ കേൾക്കണം… എങ്കിലും നല്ല രസം ആണ്… അവസാനം എന്റെ മടിയിൽ കേറി ഇരുന്നു യൂട്യൂബിൽ ഏതേലും ഫുഡ് വ്ലോഗര്മാരു വല്ല മന്തിയും വലിച്ചു കേറ്റുന്നത് കണ്ടു കൊതിയും വിട്ടു ഉണക്ക ചപ്പാത്തിയും കറിയും അവൾ തിന്നുന്നതിനൊപ്പം എനിക്കും തരും… ഏതോ പിള്ളേർക്ക് തീറ്റ കൊടുക്കും പോലെയാണ് പെണ്ണിന് രാത്രിയിലെ കഴിപ്പും കഴിപ്പിക്കലും. അതൊക്കെ കഴിഞ്ഞു എന്നേം കെട്ടിപ്പിടിച്ചു ഉറക്കോം… അവൾക്ക് മൂഡ് ഉണ്ടെങ്കിൽ ഒരുമ്മയിൽ അവൾ തുടങ്ങും… പിന്നെ ഞാൻ പതിയെ തൊട്ടും തലോടിയും പുന്നാരിപ്പിക്കണം പക്ഷെ അമ്മൂന് ഇപ്പോഴും ഒടുക്കത്തെ നാണം ആയതുകൊണ്ട് ഇപ്പോഴും കൈ അയച്ചൊന്നും നടന്നിട്ടില്ല...എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ ഞാൻ ആഘോഷിക്കും, അമ്മൂസും..

ദിവസങ്ങൾ ഒഴുകി കൊണ്ടിരുന്നു,... അന്ന് ബേക്കറിയിൽ എന്റെ പെണ്ണിനേം കാത്തു ഞാൻ ഇരിക്കുവായിരുന്നു.

ബസിറങ്ങിയതും നീല സാരിയിൽ ഞാൻ കണ്ടു അമ്മുവിനെ… പക്ഷെ പെട്ടെന്ന് അവൾ ഇങ്ങോട്ടു വരാതെ നേരെ വീട്ടിലേക്കുള്ള വഴിയിലേക്കാണ് കേറി നടന്നത്… ഇവൾക്കിതെന്തു പറ്റി എന്ന് ഞാൻ ആലോചിച്ചു, സാധാരണ ബസിറങ്ങിയാൽ എന്നെ കാണാൻ ഇവിടേക്കെ അവൾ ആദ്യം നോക്കു എന്നിട്ട് ഓടി ഇവിടെ കയറി പിന്നെ ഫ്രഷ് ലൈം അല്ലേൽ എന്തേലുമൊക്കെ കുത്തിക്കേറ്റിയിട്ടു എന്നേം

💬 Comments

View all comments