Chapter Title : കുടമുല്ല 3 [Achillies] [Climax]
പോയപ്പോൾ തന്നെ ഭയങ്കര സംശയം അവളുടെ മുഖത്തു നോക്കിയപ്പോൾ പുരികം പൊക്കി, നിക്കുന്നു.
വേറൊന്നുമല്ല, kk യിലെ മെക്കിന്റെ സീതകല്യാണം ദേ വെബ്‌സീരിസ് ആദ്യ പാർട് അങ്ങനെ തന്നെ.
"ഇനി ഇവനാണോ മെക്ക്…."
സ്വാഭാവികമായി ഉണ്ടായ സംശയം കൊണ്ടു ഞാൻ കമെന്റ്‌സ് നോക്കി,...ദേ മെക്ക് കുടുംബം അടക്കം തെറി വിളിച്ചു താഴെ ഇരിപ്പുണ്ട്…
"എന്തു നാണമില്ലാത്തവരാണല്ലേ ഏട്ടാ...ഒരുളുപ്പും ഇല്ലാതെ വല്ലോന്റേം കഥ എടുത്തു വെബ് സീരീസ് ആക്കിയെക്കുന്നു…"
"ആന്നെ… ആതും ഫുൾ അവരാതം….ഞാൻ രണ്ടു പറയട്ടെ ഇല്ലേൽ എനിക്ക് സമാധാനം കിട്ടത്തില്ല…"
"ആം ഞാനും പറഞ്ഞിട്ടുണ്ട്… ദേ…"
അമ്മു ഫോണിൽ സ്ക്രോൾ ചെയ്തു അവളെഴുതിയ കമെന്റ് എന്നെ കാട്ടി…
"ഇതെന്തോന്നു കളക്ടർക്ക് എഴുതിയ നിവേദനോ…???"
അവളുടെ മാന്യമായ കമെന്റിനെ ഫുൾ പുച്ഛിച്ചു തള്ളി,ഞാൻ പറഞ്ഞത് പെണ്ണിന് പിടിച്ചില്ല.
"മക്കള് ഒരഞ്ചു മിനിറ്റു ഏട്ടന് താ ഇവനെപ്പോലുള്ള നാറികൾക്ക് എങ്ങനെ മറുപടി കൊടുക്കണം എന്നു ചേട്ടൻ കാണിച്ചു തരാം…"
അഞ്ചു മിനിറ്റു കൊണ്ടു എന്റെ ഉറങ്ങിക്കിടന്ന തെറി സാഹിത്യം ഞാൻ പുറത്തെടുത്തു, കുകുചയിലെ പിതാമഹന്മാരെ മനസ്സിൽ ധ്യാനിച്ചു കാബേജ് രാഗത്തിൽ ഒരലക്ക് അലക്കി.
"അയ്യേ ഇതെന്തുവാ ഏട്ടാ...ഹോ...എന്തൊക്കെയാ ഈ പറഞ്ഞു കൂട്ടിയെക്കുന്നെ…."
എന്റെ തെറി വൈഭവത്തിൽ കണ്ണും തള്ളി നിന്ന അമ്മുവിനെ നോക്കി ഒരു ഇളിഞ്ഞ ചിരി ഞാനങ്ങു ചിരിച്ചു,... അല്ല പിന്നെ…
അവള് കൊണ്ടു പിടിച്ചു എന്നെ കൊണ്ട് അത് ഡിലീറ്റ് ആക്കിക്കാൻ നോക്കിയെങ്കിലും പിടിച്ച പിടിയാലെ ഞാൻ അത് പോസ്റ്റ് ചെയ്തു.
അതോടെ കള്ള ദേഷ്യം കാണിച്ചു പെണ്ണ് എഴുന്നേറ്റു പോയി, പിന്നെ പുറകെ നടന്നു
💬 Comments
View all comments