0%

Chapter Title : കുടമുല്ല 3 [Achillies] [Climax]

Author : Achillies Read All Parts 8.5K

വെച്ചോ,... അവൻ തൊടുവാണേൽ ആദ്യം പറഞ്ഞോ, നോക്കിയോ ഒന്നു വാൺ ചെയ്യണം,... അബദ്ധത്തിൽ തിക്കിലോ തിരക്കിലോ പറ്റിയതാണേൽ അവൻ നീങ്ങി നിക്കും പിന്നെ അങ്ങനെ ഒരു സാഹചര്യം ഉണ്ടാവാതിരിക്കാൻ നോക്കും,... പിന്നേം അങ്ങനെ തന്നെ നിന്നു ശല്യപ്പെടുത്തിയാൽ, കൈമുട്ട് കുറച്ചു പൊക്കി പിടിക്കുക, എന്നിട്ട് നെഞ്ചിനും വയറിനും ഇടയിൽ ഒരു കുഴി ഇല്ലേ...അവിടെ ഒറ്റകുത്തു കുത്തുക,... അതോടെ അവനു കിട്ടേണ്ട ചുഗം കിട്ടിക്കോളും…"

ഞാൻ പറഞ്ഞത് കേട്ട അമ്മു കുത്തേണ്ട സ്ഥലം സ്വയം നോക്കുന്നുണ്ട്. എന്നിട്ട് തലകുലുക്കി കാട്ടി…

"ഇതൊക്കെ കാണിച്ചു തന്നെന്നു പറഞ്ഞിട്ട് അവസാനം എന്റെ കൂമ്പിന് കുത്തരുതെട്ടോ അമ്മൂസെ...ഞാൻ പാവോല്ലേ…"

കൊഞ്ചി ചിരിച്ചു അമ്മുവിന്റെ മടിയിൽ തലയും വെച്ചു കിടന്നപ്പോൾ മുല്ലപ്പല്ലു കാട്ടി പെണ്ണ് ചിരിച്ചു.

"ഏട്ടന്….അവിടെ ആരുടേലും കയ്യീന്ന് കുത്തു കിട്ടീട്ടുണ്ടോ…"

വായപൊത്തി പതിയെ ചിരിച്ചു അമ്മു ചോദിച്ചു.

"പോടി കുരുപ്പേ, അമ്മാതിരി ചെറ്റത്തരം ഒന്നും ഞാൻ ചെയ്യത്തില്ല….. ഇതു നിന്റെ ഊള എക്‌സ് ഇല്ലേ എന്റെ അനിയൻ തെണ്ടി അവനുമായി കുഞ്ഞിലെ ഇടി പിടിച്ചു കളിച്ചപ്പോൾ അറിയാതെ അവന്റെ കൈ കൊണ്ടൊരു കുത്തു അവിടെ കിട്ടി… ഹോ അന്ന് ശ്വാസം കിട്ടാതെ കണ്ണും മിഴിച്ചു കിടന്ന എന്നെ എനിക്ക് ഇപ്പോഴും ഓർമ ഉണ്ട്…"

ഞാൻ പറഞ്ഞു തീർന്നതും പെണ്ണ് കുനിഞ്ഞു വന്നു എന്റെ നെഞ്ചിൽ കടിച്ചു…

"ഔ….അമ്മൂ...വിടടി….ഊ…"

"ഇനി എന്നെ അവനുമായി കൂട്ടി പറയരുതെട്ടാ….നിക്ക് അത് ഇഷ്ടല്ലാ…"

കവിൾ വീർപ്പിച്ചു അമ്മു പറഞ്ഞതും അവിടെ ചൂണ്ടു വിരൽ കുത്തി ഞാൻ സോറി പറഞ്ഞു…

" ഇന്നലെ ഇവിടെ എന്തൊക്കെയാ കാട്ടിക്കൂട്ടിയെന്നു വല്ല

💬 Comments

View all comments