0%

Chapter Title : കുടമുല്ല 3 [Achillies] [Climax]

Author : Achillies Read All Parts 8.5K

ഓർമയും ഉണ്ടോ മോൾക്ക്….എന്താ പറ്റിയെന്നു അറിയാതെ ഞാനും വല്ലാതെ ആയി…."

ഞാൻ ചോദിച്ചത് കേട്ട അമ്മു എന്നെ കിടത്തി എനിക്ക് മേലെ കേറി കിടന്ന് എന്റെ നെഞ്ചിൽ തല വെച്ചു.

"അന്ന്…. എനിക്കൊരു എട്ട് ഒൻപതു വയസ്സ് ഉണ്ടാവും... തറവാട്ടിൽ കല്യാണം ആയി എല്ലാവരും കൂടിയിട്ടുണ്ടായിരുന്നു…. ഞങ്ങൾ പിള്ളേരെല്ലാം കൂടി അത്രേം കുട്ടികളെ ഒരുമിച്ചു കിട്ടിയതുകൊണ്ടു എന്തു കളിക്കണം എന്നറിയാതെ ഓടിപ്പാഞ്ഞു നടക്കുന്ന നേരം… അവസാനം ഞങ്ങൾ എല്ലാവരും ഒളിച്ചു കളിക്കാൻ … അന്ന് ഞാനിട്ട പട്ട് പാവാടയുടെ ചുവപ്പ് ഇപ്പോഴും എനിക്ക് ഓർമയുണ്ട്…. അന്ന് ഒളിക്കാൻ ആയി ഞാൻ ആദ്യം കയറിയത് അവിടെ പാചക്കാരു ഒക്കെ കൂടിയ കലവറയുടെ അടുത്തായിരുന്നു… ഒളിക്കാൻ സ്ഥലം നോക്കി ചുറ്റിയ എന്റെ അടുത്തേക്ക് വന്ന ആഹ് ആളുടെ മുഖത്തെ പാതി നര വീണ മീശ,...ചുവന്നു കുറുകിയ കണ്ണു… ആദ്യം എനിക്ക് പേടിയാ തോന്നിയത്…. ഒളിക്കാൻ സ്ഥലം കാട്ടി തരാം എന്ന് പറഞ്ഞു, എന്നെ വിളിചോണ്ട് പോയ അയാളുടെ കയ്യിലെ തഴമ്പു ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് എന്റെ കയ്യിൽ ഇടയ്ക്ക് അറിയാം… ഇരുട്ടിലേക്ക് എന്നെ പാത്തു നിർത്തി… ആഹ് കുറച്ചു നേരം എന്റെ മേലെ അയാളെന്താ ചെയ്തത് എന്നു എനിക്ക് ഓർമ പോലും ഇല്ല… അതെന്തായിരുന്നെന്നു മനസ്സിലാക്കാനുള്ള അറിവ് പോലും ഇല്ലായിരുന്നു… അന്ന് മുതൽ എനിക്ക് പേടിയാ ഏട്ടാ...ഇരുട്ടിൽ എന്താ നടക്കുന്നെന്നു പോലും അറിയാതെ നിക്കുന്ന ആഹ് കൊച്ചുകുട്ടിയായി പോവും ഞാൻ,.. എന്റെ മേലെ ദുരുദ്ദേശത്തോടെ കൈ ഇഴയുമ്പോൾ…. എനിക്ക് പറ്റത്തില്ല ഏട്ടാ…. എന്റെ മനസ്സ് പിടി വിട്ടു പോവും പോലെയാ…"

💬 Comments

View all comments