0%

Chapter Title : കുടമുല്ല 3 [Achillies] [Climax]

Author : Achillies Read All Parts 8.5K

എന്റെ നെഞ്ചു പതിയെ നനയുന്നുണ്ടായിരുന്നു… അമ്മുവിന്റെ മേലെ കൈ വെക്കാൻ ഞാൻ ആദ്യമായി ഒന്നു മടിച്ചു… അതു മനസ്സിലാക്കി എന്നോണം അവൾ എന്നെ മുറുക്കെ പിടിച്ചു നെഞ്ചിൽ ഉമ്മ വെച്ചു… പതിയെ അവളുടെ മുതുകിൽ തഴുകി അമ്മുവിനെ അശ്വസിപ്പിക്കുമ്പോൾ കിലുക്കാം പെട്ടിപോലെ നടക്കുന്ന എന്റെ അമ്മുവിന്റെ ഉള്ളിൽ എന്നോ കോറിയിട്ട മുറിവുകളും ഉണ്ടെന്നു തിരിച്ചറിയുക ആയിരുന്നു ഞാൻ...

അന്ന് രാത്രി, കൊഞ്ചിച്ചും കളിപ്പിച്ചും പൂർണ്ണമായും അമ്മൂസിനെ എന്റെ പഴയ കിലുക്കാംപെട്ടി ആക്കി മാറ്റിയാണ് ഉറങ്ങിയത്,...

***********************************

ഒരു മാസം ഇതിനിടയിൽ കടന്നു പോയി,... പുറത്തൊക്കെ എന്തൊക്കെ റൗഡിത്തരം കാണിക്കുമെങ്കിലും ഒന്നു കൊഞ്ചിച്ചു അമ്മൂനെ കൊതിപ്പിച്ചു കഴിഞ്ഞാൽ പിന്നെ പെണ്ണിന്റെ അത്രേം നാണം വേറെ ആർക്കും ഇല്ല… അതുകൊണ്ടു തന്നെ ഇപ്പോഴും ഉമ്മ വെക്കലും തഴുകലും ഒക്കെയെ ഉള്ളൂ….

രാവിലെ, പോവും മുന്നേ പക്ഷെ കെട്ടിപ്പിടിച്ചു ഒരുമ്മ പെണ്ണിന് കിട്ടണം, അതു നിർബന്ധം ഉള്ള കാര്യമാണ്…

അന്ന് വൈകിട്ട് പണിയും കഴിഞ്ഞു ബേക്കറിയിൽ അമ്മൂനെ പറ്റിച്ചു ഒരു പപ്സും കേറ്റി, മുഖത്തു പറ്റിപ്പിടിച്ച ദൈവത്തിന്റെ കൈ ആയ പൊടി മുഴുവൻ തൂത്തു കളയുമ്പോൾ ആയിരുന്നു, ബസിൽ നിന്നു അമ്മു ഇറങ്ങി വന്നത്,... ഇറങ്ങിയതെ ബേക്കറിയിൽ കുറ്റിയടിച്ചിരുന്ന എന്നെ നോക്കി പെണ്ണ് ഓടി വന്നു.

മുഖത്തു ഭയങ്കര സന്തോഷം… അതുകണ്ടതും ഒന്നു പേടിച്ചത് ഞാനാണ്,... കരച്ചില് വന്നാൽ എന്നെ ചുറ്റിപ്പിടിക്കുന്ന അമ്മുവിന് സന്തോഷം വന്നാലും വേറെ വ്യത്യാസം ഒന്നുമില്ല,.. പെണ്ണിന്റെ തുള്ളി ചാടി ഉള്ള വരവ് കണ്ടപ്പോ തന്നെ, ചുറ്റുമുള്ളവർക്ക് ഇന്ന് നല്ലൊരു കാഴ്ച്ച കാണാം എന്നു ഞാൻ ഉറപ്പിച്ചു.

💬 Comments

View all comments