Chapter Title : കുടമുല്ല 3 [Achillies] [Climax]
പ്രതീക്ഷ ഒട്ടും തെറ്റിയില്ല,...ബേക്കറിയിൽ കേറി, മാത്തുക്കുട്ടി കുതിരയുടെ കയ്യിൽ നിന്ന് ഉമ്മ വാങ്ങാൻ നിന്ന പോലെ വേറെ വഴി ഒന്നുമില്ലാതെ നിന്ന എന്റെ മേലേക്ക് പെണ്ണ് ചാടി കേറി കെട്ടിപിടിച്ചു,... അവിടം കൊണ്ടു നിർത്തിയില്ല കവിളിൽ അമർത്തി ഒരുമ്മ കൂടി തന്നിട്ടാണ് പെണ്ണ് അടങ്ങിയത്,.. ബസ് സ്റ്റോപ്പിൽ ഇറങ്ങിയ ചേച്ചിമാരും ചേട്ടന്മാരും കുറെ പിള്ളേരും കടയിലുള്ള ആളുകളും ഒക്കെ നോക്കുന്നുണ്ട്, വായപൊത്തി ചിരിക്കുന്നും ഉണ്ട്…
അമ്മൂസിന് പിന്നെ ഒരു നാണവും ഇല്ല, നേരെ എന്നെ പിടിച്ചിരുത്തി, കഥ തുടങ്ങി. എന്റെ അമ്മൂസിനില്ലാത്ത നാണം എനിക്കും ഇല്ലെന്നു ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അവളെയും കേട്ടു ഞാനും ഇരുന്നു.
"കൈ നീട്ടിയെ ഏട്ടാ…."
മുഖം വിടർത്തി പെണ്ണ്,... എന്നോട് പറഞ്ഞു.
"എന്തിനാ...അമ്മു…."
"കൈ നീട്ട്...ന്നിട്ട് പറയാം…"
ഞാൻ കൈ നീട്ടിയതും അമ്മു ഒരു കെട്ട് നോട്ട് എടുത്ത് എന്റെ കയ്യിലേക്ക് വച്ചു.
"എന്റെ ഫസ്റ്റ് സാലറി ആഹ്….. ഇന്ന് ഇതെന്റെ കയ്യിൽ കിട്ടിയപ്പോ മുതൽ ഞാൻ കൊതിക്കുവാ...ഏട്ടന്റെ കയ്യിൽ വെച്ചു തരാൻ…."
അവളുടെ കണ്ണിൽ വല്ലാത്ത തിളക്കം…
"ആദ്യം എന്തേലും ഏട്ടന് വാങ്ങിതന്നാലോ ന്നാ ആലോചിച്ചേ… പക്ഷെ എന്തു വാങ്ങണോന്ന് ഒത്തിരി ആലോചിച്ചിട്ടും കിട്ടിയില്ല…. പിന്നെ ഏട്ടന്റെ കയ്യിൽ തരാം എന്ന് വെച്ചു… ഇതു മുഴുവൻ എടുത്തോ...എന്നിട്ട് ഏട്ടന് ഇഷ്ടമുള്ളത് വാങ്ങിച്ചോ…."
അമ്മുവിന്റെ സ്വരത്തിൽ സന്തോഷവും സങ്കടവും അഭിമാനവുമൊക്കെ നിറഞ്ഞു എന്തു പറയണം എന്ന് പോലും അറിയാത്ത അവസ്‌ഥ ആണ്…
"നാളെ അമ്മൂസ് നേരത്തെ വരുവോ…"
അവളുടെ എക്സയ്റ്മെന്റ് കണ്ടുകൊണ്ടു ഞാൻ ചോദിച്ചു.
"നാളെ സെക്കന്റ് സാറ്റർഡേ അല്ലെ...എനിക്ക് ലീവാ…. നമുക്ക്
💬 Comments
View all comments