Chapter Title : കുടമുല്ല 3 [Achillies] [Climax]
അമ്മൂസ് ഒരുമ്മയും തന്നു.
"നമുക്ക് വേറെ ഫോട്ടോ എടുക്കാം അമ്മൂസെ….പ്ലീസ്…. അതെവിടേലും ഒന്ന് ഫ്രെയിം ചെയ്ത് വെക്കാൻ പറ്റുവോ….പോട്ടെ നമ്മുക്ക് ഉണ്ടാവുന്ന പിള്ളേരെ കാണിക്കാൻ പറ്റുവോ…"
ഞാൻ പറഞ്ഞു തീർത്തതും പെണ്ണ് ചൂഴ്ന്നു എന്നെയൊന്നു നോക്കി…
"അയിന് നമുക്കിപ്പോ പിള്ളേരില്ലല്ലോ…"
എന്റെ താടിയിൽ പിടിച്ചു അമ്മു പറഞ്ഞു..
"ഉണ്ടാവൂല്ലോ… അപ്പോഴത്തെ കാര്യാ പറഞ്ഞത്…"
"ആം...എങ്കി ഓകെ….നമുക്കിപ്പോ പിള്ളേരൊന്നും വേണ്ട….നമ്മൾ രണ്ടുപേരൂടെ കുറെ അടിച്ചുപൊളിച്ചിട്ട് മതി ഒരു വാവ…"
"അതൊക്കെ ഓകെ...ഇപ്പൊ ഇതു പറ ഫോട്ടോ എടുക്കാം…"
"എടുക്കാട ഏട്ടാ…."
***********************************
പിറ്റേന്ന് ഫുൾ കറക്കം ആയിരുന്നു… ബീച്ചിലും പാർക്കിലും, അമ്മൂസിനെയും കൊണ്ടു ചുറ്റി, ബൈക്കു ഇല്ലാത്തതുകൊണ്ട് ഫുൾ ബസിൽ ആയിരുന്നു,... പക്ഷെ അതും ഒരു രസമാണ്… അപ്പുറോം ഇപ്പുറോം ഇരിക്കുന്ന സിംഗിൾ തെണ്ടികളെ കൊതിപ്പിച്ചു അവളോടൊപ്പം കൊഞ്ചി ഇരിക്കുമ്പോൾ അവന്മാരുടെ മുഖം ഒക്കെ ഒന്നു കാണണം,.. അമ്മു വരുന്നതിന് മുന്നേ ആഹ് ഇരുന്നത് മുഴുവൻ ഞാൻ ആയിരുന്നു എന്ന് മാത്രം…
ഉച്ചക്ക് ഫുഡ് കഴിച്ചപ്പോഴും എന്തേലും വാങ്ങിച്ചപ്പോഴും എല്ലാം എന്റെ പൈസയാണ് കൊടുത്തത് അമ്മുവിന് അതിൽ ഒരു പിണക്കം ഉണ്ടായിരുന്നെങ്കിലും ഞാൻ മാറ്റിയെടുത്തു,.. പിന്നെ നേരെ ചെന്നിറങ്ങിയത് ഒരു വലിയ ടെക്‌സ്റ്റൈൽസ് നു മുന്പിലാണ്,...
അകത്തു കയറി നേരെ മെൻസ് സെക്ഷനിൽ ചെന്നു ഒരു കസവു മുണ്ടും നല്ല ഒരു ഷർട്ടും എടുത്തു മുന്നിലിട്ടു,...
"ഇതു വേണ്ട ഏട്ടാ….ഇത് ഇട്ടാൽ പ്രായം തോന്നിക്കും…"
അമ്മു ചുണ്ടു മലർത്തി പറഞ്ഞു.
"അമ്മൂസെ അച്ഛന്റെ സൈസ് എത്രയാ…"
ഞാൻ ചോദിച്ചതും പെണ്ണിന്റെ മുഖം മാറി…
"എന്റെ അച്ഛന്റെയോ…?"
അവളുടെ മുഖത്തു
💬 Comments
View all comments