0%

Chapter Title : കുടമുല്ല 3 [Achillies] [Climax]

Author : Achillies Read All Parts 8.5K

സംശയം നിറഞ്ഞു…

"പിന്നെ എന്റേയോ…"

ഞാൻ ചിരിയോടെ പറഞ്ഞതു കേട്ട അമ്മൂസ് ആകെ പരുങ്ങളിലായി…

"ഹാ...പറ അമ്മു…"

ഞാൻ തട്ടി വിളിച്ചപ്പോൾ പെണ്ണ് പെട്ടെന്ന് പറ്റിയ ഒരു ഷർട്ട്‌ എടുത്തു.

പെണ്ണിനേം വലിച്ചോണ്ടു ആഹ് കട മുഴുവൻ കറങ്ങി, അവളുടെ അമ്മയ്ക്ക് സാരിയും മുത്തശ്ശിക്ക് മുണ്ടും നേര്യതും അനിയത്തിക്ക് ധാവണിയും എടുത്തു…

"ഏട്ടനൊന്നും എടുക്കുന്നില്ലേ…"

ക്യാഷ് കൗണ്ടറിൽ നിൽക്കുമ്പോൾ എന്റെ കൈ ചുറ്റി അമ്മു ചോദിച്ചു.

"എനിക്ക് നീ ഇല്ലെടി പെണ്ണെ…"

ചിരിയോടെ ചുണ്ടു കൂർപ്പിച്ചു അമ്മു എന്നെ നോക്കി…

ഒരു ഊബെർ വിളിച്ചു കാറിൽ കയറി… റൂട്ട് മാറി പോകുന്നതും, എങ്ങോട്ടാണെന്നു മനസിലായതും അമ്മൂന്റെ മുഖം മാറി. ഒന്നും മിണ്ടാതെ എന്റെ കൈ ചുറ്റി പിടിച്ചു ഇരുന്നതെ ഉള്ളൂ,.. എങ്കിലും കവറിലെ അവളുടെ മുറുകുന്ന പിടുത്തത്തിൽ നിന്നും അവൾ അനുഭവിക്കുന്ന പേടിയും പിരിമുറുക്കവും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു… അവളുടെ വീടിന്റെ മുന്നിൽ കാർ നിർത്തി,... പകൽ വെളിച്ചത്തിൽ ആദ്യമായിട്ടാ ഞാൻ അമ്മൂന്റെ വീട് കാണുന്നെ,.. അവസാനം കണ്ട അന്ന് മഹാസംഭവം ആയിരുന്നല്ലോ... ഇരു നിലയിൽ വെള്ള പെയിന്റ് ഒക്കെ അടിച്ചു അത്യവശ്യം നല്ലൊരു വീടാണ്…

ഗേറ്റിൽ കൈ വെച്ചു നിക്കുമ്പോഴും അമ്മു പേടിച്ചു എന്റെ പിന്നിൽ പറ്റിക്കൂടി നിക്കുവാണ്…

"പേടിക്കണ്ട അമ്മൂസെ…. അമ്മൂസിന് ആദ്യമായിട്ട് ജോലി കിട്ടി ശമ്പളം വാങ്ങിയ ദിവസമല്ലേ… അതിവരോട് പറയാതെ ഇവർക്ക് കൊടുക്കാതെ പോയാൽ വലിയ നന്ദികേടായിപ്പോവും…. അവരത് വാങ്ങിച്ചാലും ഇല്ലേലും കൊടുക്കേണ്ടത് നമ്മടെ കടമയല്ലേ…."

പെണ്ണിനെ ആശ്വസിപ്പിച്ചു വലിയ തത്വം പറഞ്ഞു വിളിച്ചു കൊണ്ടു പോവുന്നുണ്ടേലും, എന്തേലും വന്നാൽ പെണ്ണിന്റെ കൈയും

💬 Comments

View all comments