Chapter Title : കുടമുല്ല 3 [Achillies] [Climax]
വലിച്ചോണ്ടു ഓടാൻ തയ്യാറെടുത്താണ് ഞാൻ നടന്നത്, നടക്കുന്നതുകൊണ്ടു കാല് കൂട്ടിയിടിക്കുന്നത് അമ്മു കാണില്ല, നിക്കുമ്പോ എന്തു ചെയ്യുവോ ആവോ…
വീടിന്റെ മുന്നിൽ വന്നു നിന്നപ്പോഴും അമ്മു എന്റെ മറ പറ്റി ഒളിച്ചു നിന്നതെ ഉള്ളൂ, കിലുകിലെ വിറച്ചുകൊണ്ടു നിക്കുന്ന അമ്മൂസ് എന്റെ വിറയൽ അറിയുന്നൊന്നുമില്ല…
കാളിംഗ് ബെൽ അടിച്ചു ബോംബിന് തിരി കൊളുത്തി അതിന്റെ മേലെ കേറി ഇരിക്കുമ്പോലെ ഞാൻ നിന്നു,...
അകത്തു നിന്നു ആരോ വരുന്ന ഒച്ച കേൾക്കുന്നുണ്ട്,... അമ്മു എന്നെ കടന്നു വരുന്നതാരാന്നറിയാൻ ഒളിഞ്ഞു നോക്കുന്നുണ്ട്…
ഒരു പെണ്കുട്ടി ചുരിദാർ ടോപ്പ് ആണ് വേഷം മുടി ഉയർത്തി തലയിൽ കെട്ടി വെച്ചിട്ടുണ്ട് അമ്മൂനെക്കാൾ ഇത്തിരി കൂടെ നിറം ഉണ്ട്..
"ശ്രീക്കുട്ടി…."
പുറകിൽ നിന്ന് അമ്മു പറഞ്ഞ കേട്ട എനിക്ക് ആളെ മനസ്സിലായി അമ്മൂന്റെ അനിയത്തി ആണ് ശ്രീദേവി..
വന്ന ആൾക്ക് എന്നെ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും പിന്നിൽ നിന്ന് തല നീട്ടിയ ആളെ മനസിലായതും,
"ചേച്ചി…."
എന്നു പറഞ്ഞുകൊണ്ട് ആഹ് മുഖം വിടരുന്നത് കണ്ടു,
ഒന്നു പരുങ്ങിയ അമ്മു മുന്നിലേക്ക് നീങ്ങിയതും അവളുടെ അനിയത്തി വന്നു അവളെ കെട്ടിപ്പിടിച്ചു.
"ഡി….!!!"
ഒരു കരച്ചിൽ നീണ്ടു വരുന്ന സമയത്താണ് ആഹ് വീട് കുലുക്കി ഒരു അലർച്ച കേട്ടത്…
അവരേം നോക്കി നിന്ന ഞാനും ഒന്നു ഞെട്ടി നോക്കുമ്പോൾ ഒത്ത പൊക്കവും വണ്ണവും ഉള്ള ഇരു നിറത്തിലും കുറച്ചൂടെ ഇരുണ്ട ഒരാൾ തറ ചവിട്ടി പൊളിച്ചുകൊണ്ടു വരുന്നുണ്ട്.
അലർച്ച കേട്ടെന്നോണം ഒരു സ്ത്രീയും പിന്നാലെ പാഞ്ഞു വരുന്നത് കണ്ടു,...
"എന്തു ധൈര്യത്തിലാട ഇവളേം വിളിച്ചോണ്ടു എന്റെ മുറ്റത്ത് കേറിയെ…..ഇവൾക്കിവിടെ
💬 Comments
View all comments