0%

Chapter Title : കുടമുല്ല 3 [Achillies] [Climax]

Author : Achillies Read All Parts 8.5K

ആരുണ്ടായിട്ടാ….ഇവൾ ആരാ…."

അലറിക്കൊണ്ടു വന്ന ആഹ് ഭീമൻ ഇവളുടെ തന്തപ്പടി ആണെന്ന് അതോടെ മനസ്സിലായി,...

അമ്മുവും ശ്രീക്കുട്ടിയും കെട്ടിപ്പിടുത്തം വിടാൻ മറന്നു, ഞെട്ടി ആലില പോലെ വിറക്കുന്നുണ്ട്,... ഞാൻ വിറച്ചൊന്നും ഇല്ല, പേടിച്ചു മരവിച്ചുപോയി,... ഇയാളെ കാണുമ്പോൾ പറയാൻ വെച്ചിരുന്ന ഇന്നലെ ഉറങ്ങും മുൻപ് ആയിരം വട്ട പറഞ്ഞു പ്രാക്ടീസ് ചെയ്ത ഡയലോഗ് ഒക്കെ ഒറ്റ നോട്ടത്തിൽ ആവിയായി പോയി.

ഒരു കണ്ണാടി കിട്ടിയിരുന്നേൽ എന്റെ മോന്ത എങ്ങനെയാ ഇരിക്കണെന്നു എങ്കിലും നോക്കായിരുന്നു,,...

തല്ലാൻ പാഞ്ഞു വന്ന അങ്ങേരെ കാണുമ്പോഴും പാറ്റണ് ടാങ്ക് പോലെ നിക്കുന്ന എന്റെ ധൈര്യത്തിലാവും അമ്മു… എന്റെ തല പറയുന്നത് ഒന്നു കാലും കയ്യും കേട്ടിരുന്നേൽ അവളുടെ കയ്യും വലിച്ചു ഓടേങ്കിലും ചെയ്യായിരുന്നു…

എന്റെ പ്രാർത്ഥന ഏതോ ദൈവം കേട്ടെന്നു തോന്നുന്നു,.. പുറകെ വന്ന സ്ത്രീ അയാളെ വട്ടം ചുറ്റിപ്പിടിച്ചു. അവർക്ക് അമ്മൂനെക്കാളും നിറം ഉണ്ട്…

"വേണ്ട ഏട്ടാ…...ഒന്നും ചെയ്യേണ്ട…..വേണ്ട…."

അവര് കിടന്നു കരഞ്ഞു പറയുന്നുണ്ട്. അതാണല്ലേ അപ്പൊ അമ്മൂന്റെ അമ്മ… ഇയാൾക്ക് അവര് പറയുന്നതൊന്നു കേട്ടൂടെ,....

അനങ്ങാപ്പാറ പോലെ ഇരിക്കുന്ന എന്നെക്കൊണ്ട് ഇവിടെ വേറൊന്നും ചെയ്യാനില്ല എന്നു എനിക്കിപ്പോൾ നല്ലോണം അറിയാം…

"വിശ്വാ……"

അങ്ങേരുടെ ഡാൻസും കണ്ടു നീക്കുമ്പോൾ അവിടെ വേറൊരു സ്വരം മുഴങ്ങി.

പ്രായമായ ഒരമ്മൂമ്മ പതിയെ വരുന്നുണ്ട്… ചുളിവുകൾ നിറഞ്ഞതെങ്കിലും പ്രകാശം നിറഞ്ഞ മുഖം.

"അമ്മേ….നമ്മളെയൊക്കെ ചതിച്ചിട്ടും ഇവളുടെ അഹങ്കാരം കണ്ടില്ലേ… എങ്ങനെ ധൈര്യം വന്നു ഇവൾക്ക്…."

ബ്രേക്ക് ഡാൻസിനിടയിലും അങ്ങേരു പുലമ്പിക്കൊണ്ടിരുന്നു…

"വിശ്വാ...അടങ്ങി നിക്ക്….വീടിനു മുന്നിൽ നിക്കുന്നതാരാണെങ്കിലും കാര്യം അറിയട്ടെ….ന്നിട്ട് മതി,...ഒച്ചയും ബഹളോം…"

കയ്യുയർത്തി അയാളെ കാട്ടി

💬 Comments

View all comments