0%

Chapter Title : കുതിക്കാൻ കൊതിക്കുന്നവർ 1 [സ്പൾബർ]

Author : Spulber Read All Parts 24.1K

വിരിച്ച മുറ്റമായത് കൊണ്ട് അടിച്ച് വാരാൻ നല്ല സുഖം.. ജീവിതത്തിൽ ആദ്യമായി എടുക്കുന്ന ജോലി ഹേമ ആസ്വദിച്ച് ചെയ്തു..

വലിയ നാല് കെട്ടിന്റെ ചുറ്റും വിശാലമായ മുറ്റമാണ്.. ഹേമ അടിച്ച് വാരി മുൻവശത്തെത്തി..ഒന്ന് നടുനിവർക്കാൻ നേരെ നിന്ന ഹേമ, പൂമുഖത്ത് തന്നെത്തന്നെ നോക്കിനിൽക്കുന്ന ഒരു പെണ്ണിനെ കണ്ട് ചൂല് താഴെയിട്ട് ഭവ്യതയോടെ നിന്നു.. പൂമുഖത്ത് നിൽക്കുന്ന പെണ്ണ് ഹേമയെ കൈമാടി വിളിച്ചു.. ഹേമ വേഗം ചെന്നു..

“ ഹേമയല്ലേ… കല്യാണിയമ്മേടെ… ?”..

ആ സ്ത്രീ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.. ഹേമ തലയാട്ടി..

“അമ്മ പറഞ്ഞിരുന്നു ഹേമ ഇന്ന് വരുംന്ന്…രാവിലെത്തന്നെ പണി തുടങ്ങിയല്ലേ…?”..

വളരെ മാന്യമായി സംസാരിക്കുന്ന ആ സ്ത്രീയോട് ഹേമക്ക് ബഹുമാനം തോന്നി…

“ ഞാൻ ഗൗരി… ഇവിടുത്തെ മൂത്തയാളിന്റെ വേളിയാ…”..

ഹേമക്ക് ആളെ മനസിലായി..

“ശരി… ഹേമയുടെ പണി നടക്കട്ടെ… നമുക്ക് പിന്നെക്കാണാം…”..

ഗൗരി തിരിഞ്ഞ് അകത്തേക്ക് നടന്നു..

എന്ത് നല്ല സ്വഭാവം ഈ തമ്പുരാട്ടിക്കെന്ന് ഹേമ മനസിലോർത്തു..പക്ഷേ അവരുടെ മുഖത്ത് ഒരു സങ്കടഭാവമാണെന്ന് ഹേമക്ക് തോന്നി.. അവൾ വീണ്ടും മുറ്റം തൂക്കാൻ തുടങ്ങി..

വീടിന്റെ ചുറ്റും വൃത്തിയായി അടിച്ച് വാരി ഹേമ അടുക്കളയിലെത്തി.. ലക്ഷ്മി തകൃതിയായ പണിയിലാണ്..

“ ഹേമേ… ആ പാത്രത്തിൽ ചായയുണ്ട്… അതെടുത്ത് കുടിച്ചോ…”..

പണിക്കിടയിൽ ലക്ഷ്മി പറഞ്ഞു..

ഹേമ ഒരു ഗ്ലാസ് ചായയെടുത്ത് കുടിച്ച് തീർന്നപ്പോഴേക്കും തമ്പുരാട്ടി അടുക്കളയിലേക്ക് വന്നു..

“ഹേമ വാ… അകത്തൊക്കെയൊന്ന് കാട്ടിത്തരാം… “..

ഹേമ, തമ്പുരാട്ടിയോടൊപ്പം അകത്തേക്ക് കയറി..അമ്മയോടൊപ്പം ഇവിടെ വന്നിട്ടുണ്ടെങ്കിലും അടുക്കളക്കിപ്പുറം അവൾ കയറിയിട്ടില്ല.. പുറമേനിന്ന് നോക്കിയാൽ ഒരു സാധാ നാല് കെട്ടാണെങ്കിലും അതിനുള്ളിലെ

💬 Comments

View all comments